അത്ഭുതപ്പെടുത്തുന്ന സ്വീകാര്യതയാണ് ജൂനിയർ എൻടിആർ ചിത്രം ദേവരയ്‍ക്ക് പ്രദർശനത്തിന് എത്താനിരിക്കെ ലഭിക്കുന്നത്. ദേവരയുടെ യുഎസിലെ പ്രീമിയർ ഷോയുടെ 53057 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. യുഎസിൽ ദേവരയ്‍ക്ക് പ്രീമിയർ 1804 ഷോയാണ് ഉണ്ടാകുക. ഇതിനകം ദേവര ആകെ 12.95 കോടി രൂപ യുഎസ്സിൽ അഡ്വാൻസായി നേടിയിരിക്കുന്നുവെന്നുമാണ് കളക്ഷൻ റിപ്പോർട്ട്.
സംവിധാനം കൊരടാല ശിവ നിർവഹിക്കുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ്. ദേവര വൻ ഹിറ്റാകും എന്നാണ് സിനിമാ ആരാധകർ പ്രതീക്ഷിക്കുന്നത് ദേവരയുടെ റിലീസ് സെപ്‍തംബർ 27നാണ്. ഇന്ത്യയിൽ മാത്രമല്ല ജൂനിയർ എൻടിആർ ചിത്രത്തിന് വിദേശത്തും വലിയ സ്വീകാര്യതയുണ്ടാകുമെന്നാണ് സൂചനകൾ.
ജൂനിയർ എൻടിആറിൻ്റെ ദേവര എന്ന ചിത്രത്തിൽ ജാൻവി കപൂർ നായികയാകുമ്പോൾ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോർഡ് പ്രതിഫലമായിരിക്കും ജാൻവി കപൂർ വാങ്ങിക്കുക എന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.
രാജമലിയുടെ വൻ ഹിറ്റായ ആർആർആറിന് ശേഷം ജൂനിയർ എൻടിആറിൻ്റെതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയർ എൻടിആറിനൊപ്പം രാജമൗലിയുടെ ആർആർആർ സിനിമയിൽ രാംചരണും നായകനായപ്പോൾ നിർണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസൺ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തിൽ കുമാറാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിൻ്റെ നിർമാണം നിർവഹിച്ചത്.കൊമരം ഭീം എന്ന നിർണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയർ എൻടിആർ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയർ എൻടിആറിൻ്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.