അടുത്ത ഞെട്ടിക്കല്‍ അമല്‍‌ നീരദ് വക ; ‘ബോഗയ്ന്‍‍വില്ല’യുടെ പോസ്റ്റർ പുറത്ത്

ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ ഗെറ്റപ്പാണ് പോസ്റ്ററിലുള്ളത്

ബോഗയ്ന്‍‍വില്ല

അമൽ നീരദിന്റെ പുതിയ ചിത്രം ബോഗയ്ൻവില്ലയുടെ പോസ്റ്റർ പുറത്തുവിട്ടു. അമൽ നീരദ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ ഗെറ്റപ്പാണ് പോസ്റ്ററിലുള്ളത്. ഒപ്പം സിനിമ ഉടൻ തിയേറ്ററുകളിലെത്തുമെന്ന അടിക്കുറിപ്പുമുണ്ട്.

അമൽ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബോഗയ്ൻവില്ല. കുഞ്ചാക്കോ ബോബൻ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ട്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നുവെന്നതും പ്രത്യേകതയാണ്. വീണാ നന്ദകുമാറാണ് ചിത്രത്തിലെ മറ്റൊരു താരം. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments