ലെബനനിലെ സ്ഫോടന പരമ്പരയെ തുടർന്ന് അടിയന്തര യോഗം വിളിച്ച് യുഎൻ

ലെബനൻ ജനത പേടിച്ച് വിറച്ച് മൊബൈൽ ഫോണുകൾ ഉൾപ്പെടെ വലിച്ചെറിയുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Lebanon Pager explotion

ലെബനനിൽ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിന് പിന്നാലെ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചു. വാക്കി ടോക്കി സ്ഫോടനങ്ങളിൽ 20 പേർ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 500 ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. പേജർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചിരുന്നു. ലെബനൻ ജനത പേടിച്ച് വിറച്ച് മൊബൈൽ ഫോണുകൾ ഉൾപ്പെടെ വലിച്ചെറിയുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലെബനനിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു. ഈ ആഴ്ച തന്നെ യോഗം ചേരാനാണ് യു എൻ തീരുമാനം. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യുമെന്ന് യു എൻ വ്യക്തമാക്കി. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

മൊബൈൽ കമ്യൂണിക്കേഷൻ ഹാക്ക് ചെയ്യപ്പെടാൻ സാദ്ധ്യത കൂടുതലായതിനാൽ ഹിസ്ബുള്ള നേതാക്കൾ പേജർ ഉപയോഗിച്ചായിരുന്നു ആശയ വിനിമയം നടത്തിയിരുന്നത്. ഇത് കേന്ദ്രീകരിച്ചായിരുന്നു ആദ്യ കൂട്ട സ്ഫോടനം. ഏകദേശം 3000 ത്തോളം പേജറുകൾ ഒന്നിച്ച് പൊട്ടിത്തെറിക്കുക ആയിരുന്നു. തുടർന്നാണ് വാക്കി ടോക്കികളും പൊട്ടിത്തെറിച്ചത്.

ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ ലക്ഷ്യം വെച്ച് മൊസാദ് നടത്തിയ ഓപറേഷനാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഹിസ്ബുള്ളയുടെ എംപിമാരടക്കം പ്രധാന നേതാക്കളും പേജർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments