കൗമാരപ്രായത്തിലുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകാനുള്ള നീക്കവുമായി ഇൻസ്റ്റാഗ്രാം. ഇതിനു വേണ്ടി കൗമാരക്കാർക്ക് പ്രേത്യേകമായുള്ള അക്കൗണ്ടുകൾ ഇമേജ് ഷെയറിങ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം പ്രഖ്യാപിച്ചു.
18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും, ആ പ്രായത്തിലുള്ള നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയി മാറും. ഇതിനെ തുടർന്ന് മുൻപരിചയമുള്ളവരുമായി മാത്രമേ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല. കൗമാരപ്രായമായ കുട്ടികളെ ഇൻസ്റ്റാഗ്രാം വഴി അപരിചിതർ പരിചയപ്പെടുന്നതും, അവരെ തെറ്റായ മാർഗ്ഗത്തിലേക്ക് നയിക്കുന്നതും കൂടി വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. ഫോളോ ചെയ്യുന്ന അല്ലെങ്കിൽ ഇതിനകം കണക്റ്റുചെയ്‌ത ആളുകൾക്ക് മാത്രമേ സന്ദേശം അയയ്‌ക്കാൻ കഴിയൂ, അജ്ഞാതരുമായി കുട്ടികൾക്കോ തിരിച്ചോ ചാറ്റ് ചെയ്യാനാകില്ല. ടീന്‍ അക്കൗണ്ടിലേക്ക് അക്കൗണ്ടുകള്‍ മാറിയാല്‍ 13 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിങ്‌സ് മാറ്റാന്‍ സാധിക്കൂ. എന്നാല്‍ 16-17 വയസുള്ള ഉപഭോക്താക്കള്‍ക്ക് സ്വയം സെറ്റിങ്‌സ് മാറ്റാനാവും.