പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് വിടി ബൽറാം

അരിയിൽ ഷുക്കൂർ വധക്കേസിൽ വിടുതൽ ഹർജി തള്ളിയതിന് പിന്നാലെയാണ് ബൽറാം ജയരാജന് എതിരെ വിമർശനം കടുപ്പിച്ചത്.

VT Balram

ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് പി ജയരാജനെ പുറത്താക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് ബൽറാം രാജി ആവശ്യം ഉന്നയിച്ചത്. അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളിയതിന് പിന്നാലെയാണ് ബൽറാം ജയരാജന് എതിരെ വിമർശനം കടുപ്പിച്ചത്.

അരിയിൽ ഷുക്കൂർ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ജയരാജന് മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ഏറെ ബന്ധമുള്ള ഖാദി ബോർഡ് ഉപാധ്യക്ഷ പദവിയിലിരിക്കാൻ അർഹതയില്ലെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വിടി ബൽറാമിൻറ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

അരിയിൽ ഷുക്കൂർ എന്ന ഇളം പ്രായത്തിലുള്ള ഒരു ചെറുപ്പക്കാരനെ ആസൂത്രിതമായി ഗൂഢാലോചന നടത്തി നൂറുകണക്കിനാളുകളുകളുടെ മുന്നിൽ പരസ്യമായി നെൽ വയലിൽ വച്ച് തുണ്ടം തുണ്ടമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം എന്ന ഭീകര സംഘടനയിലെ പി ജയരാജൻ, ടി വി രാജേഷ് എന്നീ രണ്ട് പ്രധാന നേതാക്കൾ വിചാരണ നേരിടാൻ പോവുന്നു.

ഇവരിലൊരാളാണ് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ഏറെ ബന്ധപ്പെട്ട ഖാദിയുടെ പ്രചരണത്തിനായുള്ള സർക്കാർ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് ജയരാജനെ പുറത്താക്കണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments