ജിയോയുടെ ദിപാവലി ധമാക്ക പ്രൊമോഷന് ഓഫറിൻ്റെ ഭാഗമായി ഒരു വര്‍ഷത്തെ സൗജന്യ ജിയോ എയര്‍ഫൈബര്‍ കണക്ഷന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.നിലവിലുള്ളതോ പുതിയതോ ആയ ജിയോ ഫൈബര്‍, എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഇത് സാധാരണ ഒരു ബ്രോഡ്ബാന്‍ഡ് ഓഫറല്ല. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്നോ മൈ ജിയോ സ്റ്റോറുകളില്‍ നിന്നോ കുറഞ്ഞത് 20000 രൂപയ്ക്കെങ്കിലും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ടിവി, എസി, ഫ്രിഡ്ജ്, ഫോണ്‍ തുടങ്ങിയ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ സ്വന്തമാക്കാനാവും. പുതിയ സ്മാര്‍ട് ടിവി വാങ്ങുന്നവര്‍ക്ക് വീട്ടില്‍ കണക്ടിവിറ്റി ഇല്ലെങ്കില്‍ ഈ ഓഫര്‍ പ്രയോജനം ചെയ്യും.
കണക്ഷന് ലഭിക്കുന്നതെങ്ങനെ ?
നിലവിലുള്ള ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് 2222 രൂപയുടെ മൂന്ന് മാസത്തെ ദീപാവലി പ്ലാന്‍ റീച്ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തെ സൗജന്യ സേവനം ലഭിക്കും. ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്കും ഇതേ പ്ലാന്‍ റീച്ചാര്‍ജ് ചെയ്താല്‍ ഓഫര്‍ സ്വന്തമാക്കാം.യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷക്കാലത്തിനിടെ 12 കൂപ്പണുകള്‍ ലഭിക്കും. 2024 നവംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ വാലിഡിറ്റി ഉള്ളതാണിത്. ഉപഭോക്താവിന്റെ നിലവിലുള്ള ജിയോ എയര്‍ഫൈബര്‍ പ്ലാനിന്റെ അതേ മൂല്യമുള്ള ഈ കൂപ്പണുകള്‍ റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ, ജിയോ പോയിൻ്റ്, ജിയോമാര്‍ട്ട് ഡിജിറ്റല്‍ എക്സ്ക്ലൂസീവ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ റിഡീം ചെയ്യാം.ഓരോ കൂപ്പണും ലഭിച്ച് 30 ദിവസത്തിനുള്ളില്‍ 15000 രൂപയോ അതില്‍ കൂടുതലോ രൂപയുടെ ഇലക്ട്രോണിക്സ് വാങ്ങണം.