National

ഗംഗാനദി കലിതുള്ളി ഒഴുകുന്നു, നിരവധി ഘട്ടുകള്‍ വെള്ളത്തിനടിയില്‍

കാണ്‍പൂര്‍; ഗംഗാ നദിയുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. കാണ്‍പൂര്‍ നഗരത്തിലെ സര്‍സയ്യാഘട്ട് , ഗോലാഘട്ട്, ഭൈരവ് ഘട്ട് നിരവദി ഘട്ടുകള്‍ ഇതിനകം തന്നെ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്ക സാധ്യതകള്‍ ലഘുകരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഘട്ടുകള്‍ പലതും മുങ്ങുകയും ഈ ഘട്ടുകളില്‍ പതിവായി എത്തുന്ന താമസക്കാരും ഭക്തരും അധികാരികളുടെ അറിയിപ്പ് മാനിക്കണമെന്ന് അധികാരികള്‍ പറഞ്ഞു. നദിയിലെ ജലനിരപ്പ് ഭക്തരുടെ എണ്ണം കുറയുന്നതിന് കാരണമായി എന്നും ജലനിരപ്പ് ഉയര്‍ന്നത് ബോട്ടുകളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചുവെന്നും പൂജാരിമാര്‍ പറഞ്ഞു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ തൊട്ട് മലയോര മേഖലകളില്‍ പെയ്ത മഴയാണ് ഗംഗാ നദിയിലെ ജനനിരപ്പിന് കാരണമായത്. ജനവാസ മേഖലകളില്‍ വെള്ളം കയറിയതോടെ നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു. ബാഗാഡ,സലോരി,രാജാപൂര്‍ എന്നിവിടങ്ങളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്.

Leave a Reply

Your email address will not be published. Required fields are marked *