ഹരിയാന; ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രികയുമായി ബിജെപി. സ്ത്രീകള്‍ക്ക് ഏറെ പ്രയോജന പ്രദാനമായിട്ടുള്ള രീതിയിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ജെ.പി നദ്ദയാണ് കഴിഞ്ഞ ദിവസം പത്രിക പുറത്തിറക്കിയത്. സ്ത്രീകള്‍ക്ക് മാസം 2,100 രൂപ, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്‌കൂട്ടി, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ സൗജന്യ രോഗനിര്‍ണയം, സൗജന്യ ഡയാലിസിസ്, 2 ലക്ഷത്തോളം സര്‍ക്കാര്‍ ജോലികള്‍, 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും 70 വയസില്‍ കൂടുതലുമുള്ളവര്‍ക്ക് 5 ലക്ഷം രൂപ അധികവും ലഭിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കൂടാതെ അധികാരത്തിലേറിയാല്‍ ബിജെപി 10 മാതൃകാ വ്യവസായ ടൗണ്‍ഷിപ്പുകള്‍ സൃഷ്ടിക്കുമെന്നും സമീപ പ്രദേശങ്ങളില്‍ 50,000 യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു.
ഹരിയാനയിലെ 24 വിളകള്‍ക്ക് മിനിമം താങ്ങുവില, ( എംഎസ്പി ) ഗ്രാമങ്ങളിലും നഗരങ്ങളിലും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുന്നത് തുടരുമെന്നും ഹരിയാന സര്‍ക്കാര്‍ ഹരിയാനയിലെ അഗ്‌നിവീര്‍മാര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ വിവിധ ജില്ലകളെ ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഡിലേക്കുള്ള ട്രെയിന്‍, റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തു . എല്ലാ 36 സമുദായങ്ങള്‍ക്കും, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവരുടേതായ പ്രത്യേക ക്ഷേമനിധി ബോര്‍ഡുകള്‍ ഉണ്ടായിരിക്കുമെന്നും, ഈ ഓരോ ക്ഷേമ ബോര്‍ഡുകള്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ പ്രകടനപത്രിക ഒരു രേഖയാണ്. അത് കൊണ്ട് തന്നെ ഈ രേഖ ഞങ്ങള്‍ ഗൗരവത്തോടെ തന്നെയാണ് കാണിക്കുന്നത്. ഞങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ അത് ചെയ്യു.. 2014 ല്‍ ഹരിയാനയുടെ ആളോഹരി വരുമാനം 1.47 ലക്ഷം രൂപയായിരുന്നു, ഇന്ന് അത് 3 ലക്ഷം രൂപ. ഹരിയാനയുടെ കയറ്റുമതി 68,000 കോടിയായിരുന്നു. ഇന്ന് 2.5 ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.