യുകെയിൽ നടന്ന പരിപാടിയിൽ ‘ആർ കോബെ’ ആലപിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി അർജിത് സിംഗ്

ഈ ഗാനം ആലപിക്കേണ്ട യഥാർത്ഥ ഇടം കൊൽക്കത്തയാണ്

Arjith Singh

വേറിട്ട ഗാനങ്ങൾ എന്നും ആരാധകർക്ക് നൽകുന്ന ഗായകരിലൊരാളാണ് അർജിത് സിംഗ്. താരത്തിന്റെ ഗാന പരിപാടികൾ കേൾക്കാനെത്തുന്നവർ നിരവധിയാണ്. യുകെയിൽ നടന്ന അദ്ദേഹത്തിന്റെ ഒരു ഗാന പരിപാടിക്കിടെയുണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.

പ്രശസ്ത ഗാനം ‘ആർ കോബെ’ ആലപിക്കുമോ എന്ന് ചോദിച്ച ആരാധകനെ, അർജിത് സിംഗ് വിനീതമായി നിരാകരിച്ചു. ഗാനം ആലപിക്കാത്തതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ക്രൂരപീഡനത്തിനും കൊലപാതകത്തിനുമിടയിൽ തുടക്കമിട്ട ജനപ്രക്ഷോഭങ്ങൾക്ക് പിന്തുണയോടെ എഴുതിയ ഗാനമാണ് ‘ആർ കോബെ’. ഇവിടെ ഒരുതരത്തിലുള്ള പ്രതിഷേധവുമില്ല, ഇവിടെ എത്തിയവർ എന്റെ ഗാനങ്ങൾ ആസ്വദിക്കാനാണ് വന്നിരിക്കുന്നത്. ഈ ഗാനം ആലപിക്കേണ്ട യഥാർത്ഥ ഇടം കൊൽക്കത്തയാണ്, അവിടേക്കു പോയി നിങ്ങൾക്ക് പ്രതിഷേധം നടത്താം,” അർജിത് വ്യക്തമാക്കി.

‘ആർ കോബെ’ സോഷ്യൽ മീഡിയയിൽ മൂന്നു ആഴ്ചയ്ക്കുള്ളിൽ 2 മില്യൺ ആളുകൾ കേട്ടിട്ടുണ്ടെങ്കിലും, പണത്തിനുവേണ്ടി താൻ അത് വിൽക്കാൻ തയ്യാറാകില്ലെന്നും അർജിത് കൂട്ടിച്ചേർത്തു. ഈ ഗാനം സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന പ്രക്ഷോഭ സാന്ദ്രതയുള്ളതാണെന്നും, “ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ്?” എന്ന പ്രസക്തിയും ഗാനം ഉന്നയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അർജിതിന്റെ ഈ നിലപാട് ആരാധകർ ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments