ചിമ്പു നായകനായി എത്തിയ ഹിറ്റ് ചിത്രമായിരുന്നു മാനാട്. എസ് ജെ സൂര്യയായിരുന്നു വില്ലൻ കഥാപാത്രമായി എത്തിയത്. എസ് ജെ സൂര്യയുടെ കഥാപാത്രമാകാൻ ആദ്യം ക്ഷണിച്ചത് മറ്റൊരു നടനെയായിരുന്നു. അരവിന്ദ് സ്വാമിയെ ആയിരുന്നു വില്ലനാകാൻ ആദ്യം ക്ഷണിച്ചത് എന്ന വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്.
വെങ്കട് പ്രഭുവായിരുന്നു മാനാടിൻ്റെ സംവിധാനം. എസ് ജെ സൂര്യയുടെ കഥാപാത്രമാകാൻ തന്നെ ക്ഷണിച്ചിരുന്നുവെന്ന് അരവിന്ദ് സ്വാമി വെളിപ്പെടുത്തുന്നു. ഞാൻ ഒരു മാസം ചോദിച്ചു. ഡേറ്റ് പ്രശ്‍നമായിരുന്നു. പക്ഷേ അവര്‍ക്ക് കാത്തിരിക്കാൻ പറ്റില്ലായിരുന്നു. അവരുടെ തീരുമാനത്തെ ഞാൻ മതിക്കുന്നു. മാനാട് കണ്ടിട്ടില്ല ഞാൻ ഇതുവരെ. എനിക്കായി ആലോചിച്ച ഒരു പ്രധാന കഥാപാത്രം മറ്റൊരാള്‍ ചെയ്യുന്നത് സങ്കല്‍പ്പിക്കാൻ ആകില്ലെന്നും താരം വ്യക്തമാക്കുന്നു. എസ് ജെ സൂര്യക്ക് ആ കഥാപാത്രം ബ്രേയ്‍ക്കായി മാറി. തിരക്കഥ എഴുതിയതും വെങ്കട് പ്രഭുവാണ്. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രത്തിൻ്റെ നിര്‍മാണം. റിച്ചാര്‍ഡ് എം നാഥനാണ് ഛായാഗ്രാഹണം. സംഗീതം യുവന്‍ ശങ്കര്‍ രാജ.
സംവിധായകൻ വെങ്കട് പ്രഭുവിൻ്റെ പുതിയ ചിത്രം വൻ ഹിറ്റായിരിക്കുകയാണ്. ദ ഗോട്ട് ആഗോളതലത്തില്‍ 400 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ദ ഗോട്ടില്‍ വിജയ്‍യുടെ നായികയാകാൻ ആദ്യം പരിഗണിച്ചത് നയൻതാരയെ ആയിരുന്നു എന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. വിജയ്‍യുടെ ഭാര്യയാകാൻ പരിഗണിച്ചത് നയൻതാരയായിരുന്നുവെങ്കിലും ചിത്രത്തില്‍ സ്‍നേഹയാണെത്തിയത്. സ്‍നേഹയെക്കാള്‍ മികച്ച മറ്റൊരാള്‍ ആ കഥാപാത്രത്തിന് ഇല്ലെന്നും നയൻതാര അഭിപ്രായപ്പെട്ടു എന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി. നയൻതാരയ്‍ക്ക് വലിയ ഇഷ്‍ടമാകുകയും സ്‍നേഹ ചിത്രത്തില്‍ മനോഹരമായി ചെയ്‍തുവെന്നും അഭിപ്രായപ്പെട്ടു എന്നും സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയതും ചര്‍ച്ചയായിരുന്നു. എന്തായാലും മികച്ച പ്രതികരണമാണ് വിജയ് ചിത്രത്തിനും സ്‍നേഹയ്‍ക്കും ആരാധകരില്‍ നിന്ന് ലഭിക്കുന്നതും.