ഹൈദരാബാദ്; പ്രശസ്തമായ തിരുപ്പതിയില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡു നിര്‍മ്മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ഇത് ഗൗരവമുള്ള വിഷയമാണെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു. മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കാന്‍ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചുവെന്നാണ് നായിഡുവിന്‍രെ പരാമര്‍ശം.
വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്ന കോടിക്കണക്കിന് ഭക്തര്‍ക്കാണ് പ്രസാദം നല്‍കുന്നത് .തിരുമല ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടാണ് ഉണ്ടാക്കിയത്… അവര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നാണ് നായിഡു പറഞ്ഞത്. അമരാവതിയില്‍ നടന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ ലഡ്ഡു തയ്യാറാക്കാന്‍ ഇപ്പോള്‍ ശുദ്ധമായ നെയ്യ് ഉപയോഗിക്കുന്നുണ്ടെന്നും ക്ഷേത്രത്തില്‍ എല്ലാം അണു വിമുക്തമാക്കിയിട്ടുണ്ടെന്നും ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഇടയാക്കിയെന്നും ഉറപ്പിച്ചു പറഞ്ഞു.
നായിഡുവിന്‍രെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ഞങ്ങള്‍ ചന്ദ്രബാബുവിനോട് ആവശ്യപ്പെടുകയാണ്. നിങ്ങളുടെ ആരോപണങ്ങളില്‍ രാഷ്ട്രീയ മാനം ഇല്ലെങ്കില്‍.. വികാരത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെങ്കില്‍… ഉടന്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കുക, അല്ലെങ്കില്‍ സിബിഐയെക്കൊണ്ട് അന്വേഷിക്കുക. മഹാപാപവും ഘോരമായ തെറ്റും ചെയ്ത നികൃഷ്ടന്‍ ആരാണെന്ന് കണ്ടെത്തണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു.