ഡെറാഡൂൺ: വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ബിലാസ്പൂരിനും രുദ്രാപൂർ റെയിൽവേ സ്റ്റേഷനുമിടയിലുള്ള പാളത്തിൽ നിന്ന് ഇരുമ്പ് ദണ്ഡ് കണ്ടെടുത്തതായി റെയിൽവേ അറിയിച്ചു. 6 മീറ്റർ നീളമുള്ള ഇരുമ്പ് ദണ്ഡാണ് കണ്ടെത്തിയത്. അടുത്തിടെ ട്രെയിനുകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് അടുത്ത അട്ടിമറി ശ്രമം ശ്രദ്ധയിൽപ്പെട്ടതെന്നും അധികൃതർ പറഞ്ഞു. വിഷയം ഗൗരവമായി കാണുന്നുവെന്നും റെയിൽവേ വ്യക്തമാക്കി.
ഇന്നലെ രാത്രി 10.18നാണ് സംഭവം. രുദ്രാപൂരിലേക്ക് പോകുന്നതിനിടെ പാളത്തിൽ ഇരുമ്പ് ദണ്ഡ് കിടക്കുന്നത് ട്രെയിൻ നമ്പർ 12091-ലെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ രുദ്രാപൂർ സ്റ്റേഷൻ മാസ്റ്ററോട്, ലോക്കോ പൈലറ്റ് സംഭവം റിപ്പോർട്ട് ചെയ്യുകയും ഇരുമ്പ് ദണ്ഡ് പാളത്തിൽ നിന്ന് മാറ്റുകയും ചെയ്തു. ട്രെയിൻ വേഗത്തിലല്ലാത്തതിനാൽ തലനാരിഴയ്‌ക്കാണ് വൻ അപകടം ഒഴിവായത്