News

ഓളത്തിമിർപ്പിൽ ആവേശം തീർത്ത് ഉത്രട്ടാതി ജലോത്സവം

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും മന്നം ട്രോഫിയിൽ മുത്തമിട്ടു. എ ബാച്ചിൽ കോയിപ്രവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയുമാണ് ജേതാക്കളായത്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള.

എ ബി ബാച്ചുകളിലായി 49 പള്ളിയോടങ്ങൾ മത്സരത്തിനിറങ്ങി. 51 വള്ളങ്ങൾ ജല ഘോഷയാത്രയിലും പങ്കെടുത്തു. മത്സരങ്ങൾ അവസാനിക്കാൻ നേരം വൈകിയിട്ടും ആവേശത്തിനു ഒട്ടും കുറവ് ഉണ്ടായില്ല. പമ്പയുടെ ഇരുകരകളിൽ കാത്തുനിന്നവർ ഓളപ്പരപ്പിന് ആവേശം പകർന്നു.

ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്റുട്രോഫി മാതൃകയിൽ സമയത്തിന് അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അപകടമുണ്ടായതിനെ തുടർന്ന് മുതവഴി പള്ളിയോടം ജലമേളയിൽ പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *