KeralaNewsPolitics

വീണ വിജയൻ്റെ മാസപ്പടിയെക്കുറിച്ച് മറുപടിയില്ലാതെ മുഖ്യമന്ത്രി; പരാതിപ്പെടാൻ എംഎല്‍എമാർ

തിരുവനന്തപുരം: മകള്‍ വീണവിജയൻ്റെ മാസപ്പടി സംബന്ധിച്ച നിയമസഭ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കർക്ക് പരാതി നൽകാൻ യു.ഡി.എഫ് എം.എൽ.എമാർ

സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും നൽകാത്ത സേവനങ്ങൾക്ക് പണം വാങ്ങിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഇത് സംബന്ധിച്ച വിജിലൻസ് പരാതിയിൽ സ്വീകരിച്ച നടപടി, മകൾ അനധികൃതമായി പണം കൈപറ്റിയെന്ന ബാഗ്ലൂർ രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ടും ഇൻകം ടാക്സ് സെറ്റിൽമെൻ്റ് ബോർഡിൻ്റെ വിധിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.

യു.ഡി.എഫ് എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിദ്ദിഖ്, എൽദോസ് കുന്നപ്പിള്ളി, കെ.കെ. രമ, ഉമ തോമസ്, സണ്ണി ജോസഫ്, എം.വിൻസെൻ്റ്, കെ. ബാബു, ഷാഫി പറമ്പിൽ , മാത്യു കുഴൽ നാടൻ , അൻവർ സാദത്ത് , റോജി എം. ജോൺ എന്നിവരാണ് മാസപ്പടിയിൽ ചോദ്യശരങ്ങൾ തൊടുത്തത്.

നിയമസഭയിൽ രേഖാമൂലം ഇന്ന് നൽകേണ്ട മറുപടി തരാതെയുള്ള മുഖ്യമന്ത്രിയുടെ ഒളിച്ച് കളിക്കെതിരെ സ്പീക്കർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് യു.ഡി.എഫ് എം.എൽ.എമാർ .

Leave a Reply

Your email address will not be published. Required fields are marked *