മാളികപ്പുറം സിനിമയിലെ ‘ഗണപതി തുണയരുളുക’ എന്ന ഗാനത്തിന്റെ കഥ പങ്കുവെച്ച് രഞ്ജിൻ രാജ്

3 മണിക്കൂറിൽ തയ്യാറായ പാട്ടാണ് 'ഗണപതി തുണയരുളുക'

Renjin Raj

മലയാളികൾ ഹൃദയത്തിലേറ്റിയ ഒരുപിടി പാട്ടുകൾ സമ്മാനിച്ച സംഗീതജ്ഞനാണ് രഞ്ജിൻ രാജ്. റിയാലിറ്റി ഷോയിലൂടെ എത്തിയ രഞ്ജിൻ രാജിന്റെ സംഗീതജ്ഞനിലേക്കുള്ള വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജോസഫ് എന്ന സിനിമയിലെ പൂമുത്തോളെ നീ എന്ന പാട്ടിൽ തുടങ്ങിവച്ച വിസ്മയം സുമതി വളവിൽ എത്തിനിൽക്കുകയാണ്. മലയാളികൾ നെഞ്ചേറ്റിയ മാളികപ്പുറം സിനിമയിലെ ഹിറ്റ് പാട്ടുകളുടെ പിന്നിലും രഞ്ജിൻ തന്നെയായിരുന്നു. ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ‘ഗണപതി തുണയരുളുക’ എന്ന ഗാനത്തിന്റെ പിന്നിലെ കഥ പങ്കുവയ്‌ക്കുകയാണ് അദ്ദേഹം. ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മാളികപ്പുറം ചിത്രത്തിലെ ഗാനങ്ങൾ പിറന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

ആദ്യം മറ്റൊരു പാട്ടായിരുന്നു തയ്യാറാക്കിയിരുന്നതെന്നും പിന്നീട് ടീമിന്റെ നിർദ്ദേശപ്രകാരം അടിയന്തരമായി മറ്റൊരു പാട്ട് ക്രിയേറ്റ് ചെയ്യേണ്ടി വന്നു. 3 മണിക്കൂറിൽ തയ്യാറായ പാട്ടാണ് ‘ഗണപതി തുണയരുളുക’. ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വിശേഷപ്പെട്ട പാട്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യം ആ പാട്ടൊരുക്കുമ്പോൾ സിറ്റുവേഷൻ കുറച്ചുകൂടി ലൈറ്റ് ആയിരുന്നു. പമ്പയിൽ നിന്ന് കെട്ടുനിറച്ച ശേഷം കുഞ്ഞുങ്ങളുമായി ബസിൽ യാത്ര ചെയ്യുന്നതായിരുന്നു ഡയറക്ടർ ആദ്യം പറഞ്ഞ സിറ്റുവേഷൻ. അൽപം ക്യൂട്ട്നെസ് കീപ്പ് ചെയ്തുകൊണ്ടാണ് പാട്ട് ക്രിയേറ്റ് ചെയ്തത്. അതിന് സന്തോഷ് വർമ വരികളെഴുതി.

ഒരുക്കിയിരിക്കുന്നത്. പെട്ടെന്നാണ് തീരുമാനം മാറുന്നത്. പാട്ടിന്റെ വിഷ്വലിന്റെ സ്കെയിൽ കുറച്ചുകൂടി വലുതാക്കുകയാണെന്ന് അറിയിച്ചു. പക്ക പേട്ടതുള്ളൽ പാട്ടാക്കി മാറ്റാൻ ടീം നിർദേശിച്ചു. അപ്പോൾ ആദ്യം ചെയ്തുവച്ച പാട്ട് അതുപോലെ മാറ്റിവച്ചു. (ആ പാട്ട് എന്റെ പേഴ്സണൽ ഫേവറേറ്റാണ്. അതെപ്പോഴെങ്കിലും പുറത്തേക്ക് വരുമെന്നാണ് പ്രതീക്ഷ.). അങ്ങനെ ബിജിഎം അടക്കം 3-4 മണിക്കൂർ കൊണ്ട് ക്രിയേറ്റ് ചെയ്യപ്പെട്ട പാട്ടാണ് ​’ഗണപതി തുണയരുളുക’. പാട്ടിന്റെ യഥാർത്ഥ ഭാവവും അതിന്റെ സംഗീതവും പ്രേക്ഷകരുടെ ഹൃദയത്തിൽ തങ്ങി നിൽക്കാൻ പാകത്തിലുള്ളതാണെന്നും രഞ്ജിൻ രാജ് പങ്കുവെച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments