തിരുവനന്തപുരം : ഹൗസ് ബോട്ടുകളുടെ ക്ലാസിഫിക്കേഷൻ, റീ ക്ലാസിഫിക്കേഷൻ സ്കീമുകളുടെ നിരക്ക് ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്. 25 ശതമാനം വർധന ആണ് വരുത്തിയത്. ഇതോടെ ഫീസ് നിരക്ക് 5000 രൂപയിൽ നിന്ന് 6250 രൂപയായി ഉയർന്നു.
അപേക്ഷ നിരക്കുകൾ വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്നത് സർക്കാർ വരുമാനത്തിൽ കുറവുണ്ടാക്കുന്നു. ഇതാണ് ഫീസ് വർധനവിന് ന്യായീകരണമായി മുഹമ്മദ് റിയാസ് ചൂണ്ടി കാണിക്കുന്നത്. ഫീസ് ഉയർത്തിയതോടെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുമെന്നാണ് ടൂറിസം മന്ത്രിയുടെ പ്രതീക്ഷ.