ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശത്തിന് മന്ത്രി സഭ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. 2014ല്‍ എന്‍ഡിഎ അധികാരത്തില്‍ വന്നത് മുതലുള്ള പ്രധാന വാഗ്ദാനമായിരുന്നു ഒരേ സമയത്ത് ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ തെരഞ്ഞെടുപ്പ് നടത്തുമെന്നത്. ആ വാഗ്ദാനമാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്.
ഈ നിര്‍ദ്ദേശം ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും എന്നാല്‍ ഇത് നിയമമാകണമെങ്കില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കണം. മാത്രമല്ല അതിന് ഭരണഘടനയില്‍ ഒരു ഭേദഗതിയും ആവശ്യമായി വരും, ആ ഭേദഗതി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അംഗീകരിക്കേണ്ടതുണ്ട്.
ഒരേസമയം വോട്ടെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയെയും ഭരണത്തെയും മാറ്റിമറിക്കുമെന്നും, അത് വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ എളുപ്പമാക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. വോട്ടെടുപ്പുകള്‍ വളരെ പെട്ടന്നെ് തന്നെ എണ്ണി തീര്‍ക്കാനാകുമെന്നും വിലയിരുത്തുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പാര്‍ട്ടികള്‍ ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ എന്ന പ്രമേയത്തെ ശക്തമായി എതിര്‍ത്തിരിക്കുകയാണ്. ഈ നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍.
.