മലപ്പുറം: കേരളത്തിൽ എം പോക്സ് രോഗം സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മലപ്പുറത്ത് എം പോക്സ് ലക്ഷണങ്ങളോടെ ചികിത്സയിൽ ഉണ്ടായിരുന്ന 38 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റ് വീണ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് മന്ത്രി ഇക്കാര്യം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്.
കേരളത്തിൽ ആദ്യത്തെ എം പോക്സ് കേസാണ് ഇപ്പോൾ സ്ഥിരീകരിച്ചത്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ കേസാണ്. വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
എം പോക്സ് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുള്ള ആരോഗ്യ വകുപ്പിന്റെ ആശുപത്രികളുടെ വിവരവും നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും മന്ത്രി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അവർ പോസ്റ്റിൽ വ്യക്തമാക്കി.
ചികിത്സയും ഐസോലേഷനും ലഭ്യമാക്കുന്ന ആശുപത്രികളുടെ വിവരങ്ങൾ ചുവടെ;
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ;