ഡല്‍ഹി; എക്‌സൈസ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കേജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ നിന്ന് ജാമ്യ ത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് തന്റെ രാജി കേജ്‌രിവാള്‍ വ്യക്തമാക്കിയത്. ചൊവ്വാവ്ച്ച എഎപിയുടെ തന്നെ മുതിര്‍ന്ന നേതാവായ ആതിഷിയെ ഡല്‍ഹിയുടെ പുതിയ മുഖ്യ മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്‍രെ ഔദ്യോഗിക വസതിയും ഒഴിയുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേജ്‌രിവാള്‍.
15 ദിവസത്തിനുള്ളില്‍ സിവില്‍ ലൈനിലെ ഔദ്യോഗിക വസതി ഒഴിഞ്ഞശേഷം സാധാരണക്കാരെ പോലെ പ്രവിലേജ് ഒന്നുമില്ലാതെ സാധാരണക്കാര്‍ക്കിടയില്‍ അദ്ദേഹം ജീവിക്കുമെന്ന് എഎപി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. സുരക്ഷ, കാര്‍, ഡ്രൈവര്‍, ജീവനക്കാര്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കേജ്‌രിവാള്‍ ഉപേക്ഷിക്കുമെന്ന് രാജ്യസഭ എംപി സഞ്ജയ് സിംഗ് പത്രസമ്മേളനത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘തിരഞ്ഞെടുക്കപ്പെടുന്ന ഏതൊരു മുഖ്യമന്ത്രിക്കും നിരവധി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ലഭിക്കും. എന്നാല്‍ ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം അദ്ദേഹം ആദ്യം പറഞ്ഞത് 15 ദിവസത്തിനുള്ളില്‍ വീട് ഒഴിയുമെന്നും ഈ സൗകര്യങ്ങളെല്ലാം ഉപേക്ഷിക്കുമെന്നുമാണെന്നാണെന്നും സാധാരണക്കാരെ പോലെ ജീവിക്കാനാണ് താന്‍ ഇഷ്ട്ടപ്പെടുന്നതെന്ന് വ്യക്തമാക്കിയെന്നും എ എ പി അറിയിച്ചു.