ജിഡിപി വളര്‍ച്ചയില്‍ മറ്റ് സംസ്ഥാനങ്ങളെ പിന്‍തള്ളി കര്‍ണാടക ഒന്നാമതെത്തി

കര്‍ണാടക; ജിഡിപി വളര്‍ച്ചയില്‍ മറ്റ് സംസ്ഥാനങ്ങളിലെ പിന്‍തള്ളി ഒന്നാമതെത്തി കര്‍ണാടക. അഞ്ച് ദശാബ്ദങ്ങളില്‍ കര്‍ണാട കയുടെ വളര്‍ച്ചയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്രം അറിയിച്ചു. 1960-61ല്‍ കര്‍ണാടകയുടെ ജിഡിപി വിഹിതം വെറും 5.4 ശതമാനമായിരുന്നു. അടുത്ത അഞ്ച് ദശാബ്ദങ്ങളില്‍ അത് 51 ശതമാനത്തോളമായി വര്‍ധിച്ചു.

2023-24 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ വിഹിതം 8.2 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ദേശീയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) വിഹിതത്തില്‍ കര്‍ണാടക ഏറ്റവും ഉയര്‍ന്ന വര്‍ധനവ് കൈവരിച്ചതായി പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതി (ഐഎസി-പിഎം) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരി ക്കുകയാണ്.

2010-11 മുതല്‍ 2023-24 വരെ ഇടയിലുള്ള രണ്ട് ദശകങ്ങളില്‍, സംസ്ഥാനത്തിന്റെ വിഹിതത്തിലെ വര്‍ദ്ധന 38 ശതമാനമാണ്.ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് സംസ്ഥാനത്തിന്‍രെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ സാങ്കേതിക വ്യവസായം വഹിക്കുന്ന നിര്‍ണായക പങ്കാണെന്ന് ബംഗളൂരുവില്‍ 200 സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments