ഗുരുവായൂരിൽ വീഡിയോ ചിത്രീകരണം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ദിവ്യമായ ഈ സ്ഥലം പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Guruvayoor Ambalam

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് കർശനമായ നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റുള്ള മതപരമായ ചടങ്ങുകൾക്കും മാത്രമേ വീഡിയോ എടുക്കാനാവൂ എന്നതാണ് കോടതി നൽകിയ ഉത്തരവ്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരുടെ ബെഞ്ചാണ് വിലക്ക് ഏർപ്പെടുത്തിയത്. ദിവ്യമായ ഈ സ്ഥലം പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചിത്രകാരി ജസ്ന സലിം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ, രണ്ട് ഭക്തർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ ​ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വീഡിയോ​ഗ്രാഫി പൂർണമായി നിരോധിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെലിബ്രിറ്റികളെ അനു​ഗമിച്ചുള്ള വ്ലോ​ഗർമാരുടെ വീഡിയോ ​ഗ്രാഫിയും അനുവദിക്കരുത്.

ദീപസ്തംഭത്തിന് സമീപം ക്ഷേത്രത്തിന്റെ ഉൾവശം ചിത്രീകരിക്കുന്നതും കോടതി നിരോധിച്ചു. ഭക്തരെ തടസ്സപ്പെടുത്തുന്ന നീക്കം ഉണ്ടാകതിരിക്കാനുള്ള നടപടികൾ ക്ഷേത്രം മാനേജിം​ഗ് കമ്മിറ്റി കൈക്കോള്ളണം. ഇതിനായി ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ​

നടപ്പന്തലിലെ പരിമിതികൾ അനുസരിക്കാതെ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഹർജിയിൽ സമർപ്പിക്കപ്പെട്ടതായും, വിശ്വാസികൾക്ക് ആരാധന സ്വാതന്ത്ര്യം ഉണ്ടെങ്കിലും, പരസ്പരം തർക്കങ്ങളിലേക്ക് ഇടയാക്കുന്ന സ്ഥലമല്ല നടപ്പന്തലെന്നും കോടതി വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments