HealthNational

16 വര്‍ഷമായി യുവാവിൻ്റെ ഹൃദയത്തോട് ചേര്‍ന്നിരുന്ന വെടിയുണ്ട നീക്കം ചെയ്തു

ഡല്‍ഹി; പതിനാറു വര്‍ഷമായി മധ്യവയസ്‌കന്‍ ഹൃദയത്തില്‍ കൊണ്ടു നടന്ന വെടിയുണ്ട നീക്കം ചെയ്തു.ഷൈലേന്ദര്‍ സിങ് എന്ന 45കാരനാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ പുതു ജീവന്‍ ലഭിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയാണ് ഈ വെടിയുണ്ട നീക്കം ചെയ്തത്.

2008ല്‍ ഇദ്ദേഹത്തിന് നെഞ്ചിലായി വെടിയേറ്റിരുന്നു. അത് ശ്വാസകോശത്തിന് സമീപത്തായിട്ടാണ് തുളച്ച് കയറിയത്. പിന്നാലെ ഇദ്ദേഹത്തിന് നെഞ്ചുവേദനയും ചുമയ്ക്കുമ്പോള്‍ രക്തം വരികയും ചെയ്യുമായിരുന്നു. പിന്നീട് അദ്ദേഹം കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും ചികിത്സയ്ക്ക് വിധേയനായെങ്കിലും ബുള്ളറ്റിന്‍രെ സ്ഥാനം ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയില്‍ കുടുങ്ങിയിരിക്കുന്നതിനാല്‍ പുറത്തെടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മറ്റ് ചികിത്സകള്‍ തുടര്‍ന്നതിനാല്‍ രോഗിയുടെ നെഞ്ച് വേദന മാറിയിരുന്നു, എന്നാല്‍ കാലക്രമേണ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ വീണ്ടും വരികയും രോഗിയുടെ നില അപകടമാവുകയും ചെയ്തതോടെയാണ് സാകേത് മാക്‌സ് ഹോസ്പിറ്റലിലെ സര്‍ജറി അസോസിയേറ്റ് ഡയറക്ടര്‍ ഡോ.ഷൈവാല്‍ ഖണ്ഡേല്‍വാളിന്റെ നേതൃത്വത്തിലുള്ള ഡോക്ടറുമാരുടെ സംഘം രോഗിയെ പരിശോധിക്കുകയും ബുള്ളറ്റും കേടായ ശ്വാസകോശത്തിന്റെ ഭാഗവും നീക്കം ചെയ്യുകയുമായിരുന്നു. രോഗി നിലവില്‍ സുഖം പ്രാപിച്ച് വരികയാണെന്ന്‌ ഡോക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *