ഗണപതി പൂജ ആഘോഷങ്ങളുടെ സമാപ്തിക്ക് മുൻപ് ബന്ദ്ലഗുഡ ‘ഗണേശ ലഡു’ ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. ഏകദേശം 1.87 കോടി രൂപയ്ക്കാണ് ഒരു ലഡു ലേലം പോയത്. അഞ്ച് കിലോ ഭാരമുള്ള ഭീമൻ ലഡുവാണ് ഇത്രവലിയ തുകയ്ക്ക് ലേലം പോയത്. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ബന്ദ്ലഗുഡ ജാഗിര്‍ ഏരിയയിലെ കീര്‍ത്തി റിച്ച്മണ്ട് വിലാസിലായിരുന്നു ലേലം.
കഴിഞ്ഞ വർഷം ലേലം പോയത് 1.26 കോടിക്ക് ആയിരുന്നു. ഇതിനേക്കാൾ 61 ലക്ഷം രൂപയുടെ വർധനവാണ് ഇത്തവണ. വിവിധ മതങ്ങളിലുള്ളവർ ലേലത്തിൽ പങ്കാളികളായി. ഈ തുക നിർധനരായ ആളുകളെ സഹായിക്കാനാകും ചിലവാക്കുക. 42 സർക്കാതിര സംഘടനകൾക്ക് സാമ്പത്തിക പിന്തുണ നൽകാൻ ഈ തുക ചിലവാക്കും, പാവപെട്ട കുട്ടികളുടെ വിദ്യാഭാസം, ചികത്സാ സഹായം തുടങ്ങിയ സന്നദ്ധ പ്രവർത്തനങ്ങൾക്കാകും തുക വിനിയോഗിക്കുക.
2019 ൽ ആരംഭിക്കുമ്പോൾ 18.75 ലക്ഷമായിരുന്നു ലേലത്തുക. പിന്നീട് 2020 ൽ 27 ലക്ഷം, 2021 ൽ 41 ലക്ഷം, 2022 ൽ 60 ലക്ഷം എന്നിങ്ങനെ ലേലത്തുക വർധിച്ചു. 2023 ലാണ് ഒരു കോടിക്ക് മുകളിൽ ലേലം പോകുന്നത്.
ഗണപതി ആഘോഷത്തിൻ്റെ അവസാന ദിവസം 1994 മുതല്‍ വര്‍ഷം തോറും ലേലം ചെയ്തുവരുന്ന ബാലാപൂര്‍ ഗണേഷ് ലഡുവും ഇത്തവണ റെക്കോര്‍ഡ് തുകയ്ക്കാണ് ലേലത്തില്‍ പോയത്.