News

ഓണക്കാലത്ത് 818 കോടിയുടെ മദ്യ വിൽപന

തിരുവനന്തപുരം: കേരളത്തിൽ ഓണക്കാലത്തെ മദ്യ വിൽപ്പന ഉയർന്നെന്ന് റിപ്പോർട്ട്. ബെവ്കോ വഴിയുള്ള മദ്യ കച്ചവടത്തിൻറ്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ 6 മുതൽ 17 വരെ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ഓണം മദ്യ വിൽപ്പന ഏറ്റവും കൂടുതൽ നടന്നത് തിരൂർ ബെവ്കോ ഔട്ട് ലെറ്റിലാണ്. 5.59 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. രണ്ടാം സ്ഥാനം കരുനാഗപ്പള്ളി ഔട്ട് ലെറ്റിലാണ്. 5.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

മുൻപ് സീസണിൽ സ്ഥിരമായി മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിന് ഇത്തവണ മൂന്നാം സ്ഥാനമാണ്. പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റ്ൽ 5.01 കോടിയുടെ മദ്യം വിറ്റതായാണ് കണക്ക്.

കഴിഞ്ഞ വർഷം ഓണം സീസണിൽ 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഈ വർഷം ഉത്രാടം വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മദ്യ വിൽപ്പന കുറവായിരുന്നു. എന്നാൽ ചതയ ദിനം ഡ്രൈഡേ അല്ലാതിരുന്നതിനാൽ മദ്യ വിൽപന വീണ്ടും കൂടുക ആയിരുന്നു. ബെവ്കോ ഇത്തവണ ജീവനക്കാർക്ക് 95000 രൂപയാണ് ഓണം ബോണസ് പ്രഖ്യാപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *