വയനാട് ദുരന്തത്തിൽ 1202.12 കോടിയുടെ നഷ്ടം ഉണ്ടായതായി കേരള സർക്കാർ. എസ് ഡി ആർ എഫ് ഇനത്തിൽ 614 .62 കോടിയുടെ നഷ്ടവും നോൺ എസ് ഡി ആർ എഫ് ഇനത്തിൽ 587.50 കോടിയുടെ നഷ്ടവും ഉണ്ടായി. 26 കോടിയുടെ വാഹനം ദുരന്തത്തിൽ നഷ്ടപ്പെട്ടു.
നോൺ എസ് ഡി ആർ എഫ് എന്നതിലാണ് വാഹന നഷ്ടം ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂറിസം മേഖലയിൽ 50 കോടിയുടെ നഷ്ടം, റിയൽ എസ്റ്റേറ്റ് മേഖലയിൽ 36 കോടിയുടെ നഷ്ടം, കൃഷിയെ ആശ്രയിക്കുന്ന മറ്റ് മേഖലകളുടെ നഷ്ടം 15 കോടി, ടൂറിസത്തെ ആശ്രയിക്കുന്ന മേഖലകളുടെ നഷ്ടം 23 കോടി, സർക്കാർ ആസ്തികൾ നഷ്ടപ്പെട്ടത് 56 കോടി അടക്കം 587.50 കോടി രൂപയുടെ നഷ്ടമാണ് നോൺ എസ് ഡി ആർ എഫ് ഐറ്റം ആയി പ്രൊപ്പോസലിൽ ഇടം പിടിച്ചിരിക്കുന്നത്.