ഏഴാം ക്ലാസുകാരൻ ഓണാഘോഷത്തിന് എത്തിയത് അടിച്ചുപൂസായി ; ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ

നാലു കുട്ടികളാണ് പള്ളിച്ചന്ത ഷാപ്പിലെത്തി കള്ള് വാങ്ങിയത്.

ചേർത്തല : യുപി സ്കൂളിലെ ഓണഘോഷ പരിപാടിക്ക് കള്ള് കുടിച്ചെത്തിയ വിദ്യാർത്ഥിയെ അത്യാസന്നനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്തംബർ 13ന് പള്ളിപ്പുറം തൈക്കാട്ടുശ്ശേരിയിലാണ് സംഭവം.

നാലു കുട്ടികളാണ് പള്ളിച്ചന്ത ഷാപ്പിലെത്തി കള്ള് വാങ്ങിയത്. തുടർന്ന് പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഒരു കുപ്പി അകത്താക്കിയ ശേഷം ബാക്കി ബാ​ഗിലാ​ക്കി സ്കൂളിൽ എത്തി. അവശനിലയിലായ കുട്ടികളിൽ ഒരാളെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോ​ഗ്യം മെച്ചപ്പെട്ടതോടെ കുട്ടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.

കുട്ടിക്ക് കള്ള് നൽകിയ രണ്ട് ഷാപ്പ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാപ്പിന്റെ ഉടമകൾക്കെതരെയും കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് കൗൺസിലിം​ഗ് നൽകുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ എക്സൈസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. ശാസ്ത്രീയ പരിശോധനയടക്കം നടത്തുമെന്നും അധികൃതർ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments