രാജ്യവ്യാപകമായി ജിയോ നെറ്റ്‌വർക്ക് തകരാർ നേരിടുന്നതായാണ് റിപ്പോർട്ടുകൾ. 2024 സെപ്റ്റംബർ 17 ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ഈ പ്രശ്‌നങ്ങൾ ജിയോ ഉപയോക്താക്കൾക്ക് മൊബൈൽ കണക്റ്റിവിറ്റിയിലും ഇൻ്റർനെറ്റ് സേവനങ്ങളിലും തടസ്സം സൃഷ്ടിച്ചു. ഡൗൺഡിറ്റക്ടർ ഡാറ്റ അനുസരിച്ച്, 12:08 PM വരെ 10,000-ത്തിലധികം ഉപയോക്താക്കൾ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രത്യേകിച്ച് 65% ഉപയോക്താക്കൾക്ക് സിഗ്നൽ ലഭിക്കാത്തതും 19% പേർക്ക് മൊബൈൽ ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയുമായി ബുദ്ധിമുട്ടുമുണ്ടായതായും, 16% പേർക്ക് ജിയോ ഫൈബർ സേവനങ്ങളിൽ തകരാറുകൾ അനുഭവപ്പെട്ടതുമാണ് റിപ്പോർട്ടുകൾ. മുംബൈ അടക്കമുള്ള ചില വലിയ നഗരങ്ങളിൽ ഉപയോക്താക്കൾക്ക് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നേരിട്ടതായി കാണപ്പെടുന്നു.
അതേസമയം, എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ പോലുള്ള മറ്റ് ടെലികോം സേവനദാതാക്കളുടെ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായി വ്യക്തമാക്കുന്നു.