ടൊറന്റോ; കാനഡയില്‍ പിറന്നാള്‍ ദിനത്തില്‍ തന്നെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തെലങ്കാന മീര്‍പേട്ട് സ്വദേശിയായ പ്രണീതിനാണ് അപകട മരണം സംഭവിച്ചത്. ഞായറാഴ്ച്ച ആയിരുന്നു പ്രണീതിന്‍രെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ സഹോദരനും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാനാണ് പ്രണീത് ടൊറന്റോയിലെ തടാകത്തിലേയ്ക്ക് പോയത്.
തടാകത്തില്‍ നീന്തുകയായിരുന്നു പ്രണീതും സുഹൃത്തുക്കളും. പ്രണീത് 2019 മുതല്‍ കാനഡയില്‍ പഠിക്കുകയാണ്. നിലവില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി അവിടെ ജോലിക്കായി ശ്രമിക്കുകയുമായിരുന്നു. പ്രണീതിന്‍രെ മൂത്ത സഹോദരന്‍ 2022 മുതല്‍ കാനഡയില്‍ സെറ്റിലാണ്. എല്ലാവരും നീന്താന്‍ പോയെങ്കിലും പ്രണീത് തിരിച്ചെത്തിയിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രണീതിനെ കാണാനില്ലെന്ന് മനസിലായത്.
തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തിങ്കളാഴ്ചയാണ് മകന്റെ സുഹൃത്തുക്കള്‍ വഴി വീട്ടുകാരെ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാനത്തോടും കേന്ദ്രത്തോടും സഹായിക്കണമെന്ന് പ്രണീതിന്‍രെ പിതാവ്് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.