ശ്രീലങ്കന്‍ നാവികസേനയുടെ കസ്റ്റഡിയില്‍ നിന്ന് മോചിതരായ മത്സ്യ തൊഴിലാളികള്‍ തങ്ങളുടെ നാടായ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ തങ്ങളുടെ തല മുണ്ഡനം ചെയ്തും ക്രൂരമായി ഉപദ്രവിച്ചിട്ടുമാണ് തങ്ങളെ അവര്‍ തിരിച്ചയച്ചതെന്ന് മോചിപ്പിക്കപ്പെട്ട തൊഴിലാളികള്‍ വ്യക്തമാക്കി. മത്സ്യബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഓഗസ്റ്റ് 27ന് എട്ട് മത്സ്യ ത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബോട്ടും പിടിച്ചെടുത്തിരുന്നു. സെപ്തംബര്‍ അഞ്ചിന് കേസ് പരിഗണിച്ച കോടതി അഞ്ച് മത്സ്യ ത്തൊഴിലാളികളെ ശ്രീലങ്കന്‍ കറന്‍സിയില്‍ 50,000 രൂപ പിഴയടച്ച് വിട്ടയക്കാനും ആവര്‍ത്തിച്ചുള്ള കുറ്റം മൂലം മറ്റ് മൂന്ന് പേരെ ആറ് മാസം തടവ് ശിക്ഷ വിധിച്ചു.
സെപ്തംബര്‍ ആറിനകം പിഴ അടയ്ക്കാത്തതിനാല്‍ ആദ്യം തങ്ങളെ കൈകള്‍ ബന്ധിക്കുകയും തല മൊട്ടയടിക്കുകയും ക്രൂര മായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് മോചിപ്പിച്ച മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ബലം പ്രയോഗിച്ചാണ് ഞങ്ങളെ അവര്‍ പിടിച്ചുകൊണ്ടുപോയി തല മൊട്ടയടിച്ചത്. നാല് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചെന്ന് പറഞ്ഞ് ജയില്‍ പരിസരം വൃത്തിയാ ക്കിച്ചെന്ന് മത്സ്യത്തൊഴിലാളികളിലൊരാളായ രാജ പറഞ്ഞു. ഞങ്ങള്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ക്ക് വളരെ ദേഷ്യം വന്നുവെന്നും ഞങ്ങള്‍ കുറ്റവാളികളല്ല, ഉപ ജീവനത്തിനായി മത്സ്യബന്ധനം നടത്തുകയായിരുന്നുവെന്ന് പറഞ്ഞുവെന്നും മൂന്ന് ദിവസത്തേക്ക് ജയിലും ഡ്രെയിനേജും വൃത്തിയാക്കാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിച്ചു മറ്റൊരു മത്സ്യത്തൊഴിലാളിയായ കിംഗ്‌സണ്‍ വിവരിച്ചു.
തല മൊട്ടയടിച്ച് വീട്ടിലെത്തിയവരെ കണ്ട് കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും വളരെ ഞെട്ടലുണ്ടാക്കിയിരുന്നു. തൊഴിലാളികള്‍ നേരിടേണ്ടി വന്ന ദുരിതത്തിന് എതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കമ്മൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കി. സെപ്തംബര്‍ 20ന് രാമേശ്വരത്താണ് പ്രകടനം സംഘടിപ്പിക്കുന്നത്.സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍രെ നേതൃത്വത്തില്‍ പ്രദേശത്തുള്ളവരെ ഉള്‍പ്പെടുത്തിയാണ് സിപിഎമ്മിന്റ പ്രതിഷേധം. പിഴ നല്‍കാന്‍ കാലതാമസം വന്ന നടപടിയെ രാമശ്വേരത്തെ മത്സ്യ തൊഴിലാളി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.