
എ ആർ എമിന് ശേഷം ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തുന്ന പാൻഇന്ത്യൻ സിനിമയാണ് ‘ഐഡന്റിറ്റി’ ഫൊറൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ പോൾ – അനസ് ഖാൻ, ടൊവിനോ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമപ്രേമികളും കാത്തിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം തൃഷ കൃഷ്ണനാണ് നായിക.
ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തില്‍ തമിഴ് നടൻ വിനയ് റായ് എത്തുന്നു, ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടെയാണ് ഐഡന്റിറ്റി. 30 ദിവസങ്ങൾക്കു മുകളിൽ ആക്ഷൻ രംഗങ്ങൾ മാത്രം ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ‘ രാഗം മൂവിസ്’ന്റെ ബാനറില്‍ രാജു മല്യത്ത് നിര്‍മിക്കുന്നു.
മന്ദിര ബേദി, ഷമ്മി തിലകൻ, അജു വർഗീസ്, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി, മേജർ രവി, ആദിത്യ മേനോൻ തുടങ്ങിയവരാണ് മറ്റുള്ള താരങ്ങൾ.