പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്ന ബദല്‍ സംഘടനയിലേക്ക് തല്‍ക്കാലം താന്‍ ഇല്ലെന്ന് സാന്ദ്ര തോമസ്. ഈ അസോസിയേഷന്റെ ആശയങ്ങളോട് വിയോജിപ്പില്ലെന്നും തന്റെ സംഘടനയില്‍ നിന്ന് തന്നെ പോരാടാനാണ് താല്‍പ്പര്യമെന്നും സാന്ദ്ര തോമസ് പറയുന്നത്.
ഞാന്‍ ആ സംഘടനയിലേക്ക് ഇല്ലാ എന്ന് പറയാൻ കാരണം നീതി കിട്ടാതെ വരുമ്പോഴാണ് ഇതു പോലെയുള്ള ബദല്‍ സംഘടനകള്‍ രൂപീകരിക്കപ്പെടുന്നത്. അവര്‍ക്ക് പലതിനും നീതി കിട്ടാത്തത് കൊണ്ടോ കുറച്ച് പേരില്‍ മാത്രം അധികാരം ചുരുങ്ങി പോയത് കൊണ്ടോ ആകാം ഇവിടെ ഇങ്ങനെയൊരു ബദല്‍ സംവിധാനം വരുന്നത്.
അതിതത്കാലം ഞാന്‍ലേക്ക് ഇല്ല എന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. എന്റെ സംഘടനയില്‍ നിന്നിട്ട് തന്നെ ഫൈറ്റ് ചെയ്യാനാണ് ഞാൻ തീരുമാനിക്കുന്നത്. കാരണം ഞാന്‍ ഒരാൾക്ക് വേണ്ടി മാത്രമല്ല മറിച്ചു എല്ലാ നിര്‍മ്മാതാക്കള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്. പെട്ടെന്ന് അത് ഇട്ടേച്ചു പോകാനോ പുതിയ സംഘടനയില്‍ ചേരാനോ ഞാന്‍ തയ്യാറല്ല.
എന്നാല്‍ അവരുടെ ആശയങ്ങളുമായി ഞാന്‍ യോജിക്കുന്നു. അവര്‍ പറയുന്ന കാര്യങ്ങളൊക്കെ ഇവിടെയുള്ള എല്ലാ സംഘടനകള്‍ക്കും ചെയ്യാനാകുന്ന കാര്യമാണ്. പക്ഷെ എന്തുകൊണ്ടോ അല്ലെങ്കില്‍ അവരുടെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോകുകയാണ് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.