ഡല്‍ഹി; ഡല്‍ഹിയുടെ പുതിയ മുഖ്യ മന്ത്രിയായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ അതിഷിയെ നിയമിച്ചു. എക്‌സൈസ് അഴിമതിയില്‍ പ്രതിയായ പശ്ചാത്തലത്തില്‍ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹിയിലെ മുഖ്യ മന്ത്രിയുമായിരുന്ന കേജ്‌രിവാള്‍ ജയിലില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ രാജി പ്രഖ്യാപിച്ചിരുന്നു. നവംബറില്‍ വരുന്ന തെരഞ്ഞടുപ്പില്‍ വീണ്ടും മത്സരിക്കു മെന്നും അതില്‍ ജനങ്ങള്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് താന്‍ സത്യസന്ധനാണെന്നതിന്‍രെ തെളിവാണെ ന്നും കേജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയെ ഇനി ഭരിക്കുന്നത് ആരാണെന്ന ചോദ്യം അദ്ദേഹത്തിന്‍രെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു. കേജ് രി വാളിന്‍രെ നിര്‍ദ്ദേശ പ്രകാരം തന്നെയാണ് അതിഷിയെ ഈ ചുമതല നല്‍കിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ എല്ലാ പാര്‍ട്ടി എംഎല്‍എമാരുമായും ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ‘എല്ലാ എംഎല്‍എമാരും മുഖ്യമന്ത്രിയുടെ തീരുമാനത്തോട് യോജിച്ചു. അതിഷിയാണ് ഇനി ഇടക്കാല മുഖ്യമന്ത്രിയാകുന്നതെന്നും ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ അടുത്ത അഞ്ച് മാസത്തേക്കാണ് അതിഷിക്ക് ഈ ചുമതലയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ന് വൈകിട്ട് 4.30ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ കാണുകയും മുഖ്യമന്ത്രിക്കുള്ള പേരിനൊപ്പം രാജി സമര്‍പ്പിക്കുകയും ചെയ്യും. കെജ്രിവാള്‍ എല്‍ജി സക്സേനയ്ക്ക് നിര്‍ദ്ദേശം അയച്ച ശേഷം, അത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അംഗീകാരത്തിനായി അയയ്ക്കും . പ്രസിഡന്റ് മുര്‍മുവില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ തന്നെ അതിഷി ഡല്‍ഹി മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവില്‍ വിദ്യാഭ്യാസം, ധനം, നിയമം, ടൂറിസം തുടങ്ങി നിരവധി വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് അതിഷി, സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന മൂന്നാമത്തെ വനിതയെന്ന പ്രത്യേകതയും അതിഷിക്കുണ്ട്.