
അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; പുതിയ മുഖ്യമന്ത്രി ആതിഷി
അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഔദ്യോഗികമായി രാജിവെച്ചു. വൈകീട്ട് നാലരയോടെ ലെഫ്റ്റനന്റ് ഗവര്‍ണർ വിനയ് കുമാർ സക്സേനയുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍, നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെയുള്ളവർ ഉണ്ടായിരുന്നു.
ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തു വന്ന കെജ്‌രിവാള്‍ ഞായറാഴ്ച പ്രഖ്യാപിച്ച രാജിവെപ്പ്, ആഹ്ലാദത്തോടെ നോക്കി വരുന്ന രാഷ്ട്രീയപ്രവർത്തകർക്ക് ഒരു വലിയ ഞെട്ടല്‍ ഉണ്ടാക്കി. അന്ന് പറഞ്ഞത് പോലെ കൃത്യം രണ്ടുദിവസത്തിനകം തന്നെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുതിർന്ന നേതാവ് അതിഷിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.