ജന്മദിനത്തിലും കര്‍മനിരതനായി: 74-ാം പിറന്നാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയില്‍ ‘സുഭദ്ര യോജന’ക്ക് തുടക്കം

മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ‘സേവ പഖ്‌വാദ’ എന്ന പേരില്‍ പ്രചരണ പരിപാടിയുമായി ബിജെപി മുന്നോട്ടെത്തി.

Narendra Modi

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തന്റെ 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ബിജെപി-എന്‍ഡിഎ നേതാക്കളും രംഗത്തെത്തിയിരുന്നു. മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ‘സേവ പഖ്‌വാദ’ എന്ന പേരില്‍ പ്രചരണ പരിപാടിയുമായി ബിജെപി മുന്നോട്ടെത്തി.

സേവ പഖ്‌വാദ ക്യാംപെയ്‌നിന് കീഴില്‍ രക്തദാന ക്യാമ്പുകള്‍, മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, മാലിന്യനിര്‍മാര്‍ജന പരിപാടികള്‍, സൗജന്യ ആരോഗ്യ ക്യാമ്പുകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. 2014 മുതല്‍ എല്ലാവര്‍ഷവും നരേന്ദ്രമോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഈ ക്യാംപെയ്ന്‍ സംഘടിപ്പിക്കാറുണ്ട്.

പിറന്നാള്‍ ദിനത്തിലും കര്‍മനിരതനായി ഔദ്യോഗിക തിരക്കുകളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിവസം അദ്ദേഹം ഒഡീഷയില്‍ സന്ദര്‍ശനം നടത്തും. ഒഡീഷ സന്ദര്‍ശന വേളയില്‍ സ്ത്രീകള്‍ക്കായുള്ള സുഭദ്ര യോജന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 17ന് രാവിലെ 11 മണിയ്ക്ക് പ്രത്യേക വിമാനത്തില്‍ ഭുവനേശ്വര്‍ എയര്‍പോര്‍ട്ടിലെത്തുന്ന അദ്ദേഹം ഗഡകന ബസ്തിയിലേക്ക് റോഡ് മാര്‍ഗം പോകും.

11.15ന് പ്രദേശത്തെ ചേരിയിലെ പിഎംഎവൈ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കും. ശേഷം ജനതാ മൈതാനില്‍ വെച്ച് സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സുഭദ്ര യോജന അദ്ദേഹം ഉദ്ഘാടനം ചെയ്തു. പദ്ധതിയ്ക്ക് അര്‍ഹരായ 21 മുതല്‍ 60 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ 50000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.

പദ്ധതി പ്രകാരം വര്‍ഷത്തില്‍ 10000 രൂപ രണ്ട് ഗഡുകളായി അര്‍ഹരായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തും. പദ്ധതി ഉദ്ഘാടനത്തിന് ശേഷം ഒരുമണിയോടെ പ്രധാനമന്ത്രി ഭുവനേശ്വര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. 1.20ന് വിമാനത്താവളത്തിലെത്തുന്ന മോദി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. വൈകുന്നേരം 3.35ഓടെ അദ്ദേഹം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments