ഭൂമിയ്ക്ക് അടുത്ത്കൂടെ ഭീമൻ ഛിന്നഗ്രഹം ഒഎൻ ഇന്ന് കടന്ന് പോകുമെന്ന് നാസയിലെ ഗവേഷകർ വ്യക്തമാക്കി. 720 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹം, രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ളതാണ്. ലോക സമയം വൈകുന്നേരത്തോടെ ഭൂമിയ്ക്ക് ഏറ്റവും അടുത്തിടത്തായി ഇത് കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്.
ഇത് അടുത്ത കാലത്ത് ഭൂമിയ്ക്ക് തൊട്ടടുത്ത് എത്തുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമാണെന്നും, 997,793 കിലോമീറ്റർ അകലെ ആണ് ഇത് കടന്നുപോകുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. മണിക്കൂറിൽ 40,233 കിലോമീറ്ററിന്റെ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.