വയനാട് ദുരന്തത്തിൽ സർക്കാർ ചെലവിട്ട തുകയുടെ കണക്ക് പുറത്തുവന്നിരിക്കുകയാണ്. കണക്ക് കേട്ട് ആരും ഞെട്ടരുതെന്ന് വിചാരിച്ചിട്ട് ഒരു കാര്യവുമില്ല. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ആയത് 2 കോടി 76 ലക്ഷം ആണ്. അതായത് ഒന്നിന് 75,000 രൂപ വെച്ച്. എന്നാൽ പരിക്കേറ്റവർക്ക് ചെലവായ തുക വേറെയുമുണ്ട് കേട്ടോ.
ഇനി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വോളണ്ടിയേഴ്സിന് യൂസർ കിറ്റ് നൽകിയ വകയിൽ ആകെ 2 കോടി 98 ലക്ഷമാണ് ചെലവായിരിക്കുന്നയത്. Bailey പാലത്തിന്റെ അടിയിൽ കല്ല് നിരത്തിയത് ഒരു കോടി രൂപ എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അത് നിർമ്മിച്ചത് സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു എന്നത് വേറെ കാര്യം.
17 ദുരിതാശ്വാസ ക്യാമ്പുകളിൽ 30 ദിവസത്തേക്ക് ജനറേറ്ററിൻ്റെ ചിലവ് 7 കോടി. ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ്ജ് 17 കോടി ആണ് കേട്ടോ. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ വെറും 12 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയിൽ ഒരു 4 കോടി ചെലവായിട്ടുണ്ട്. കൂടാതെ മിലിട്ടറി /വോളണ്ടിയർമാർ എന്നിവരുടെ മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ ഒരു 2 കോടി കൂടി സർക്കാരിന്റെ കയ്യിൽ നിന്നും ചെലവായി.
തീർന്നില്ല കേട്ടോ…മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ ഒരു 15 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങൾക്ക് ഒരു 10 കോടി. എന്നാൽ കേരളത്തിലെ ജനങ്ങൾ സൗജന്യമായി നൽകിയത് നല്കിയതായിരുന്നു എല്ലാം. പോരാത്തതിന് ആവശ്യത്തിന് അധികം ഉണ്ട് എന്ന് പറഞ്ഞു ഒരുപാട് ലോഡുകൾ സർക്കാർ തന്നെ മടക്കി അയച്ചു…… എന്നിട്ടും 10 കോടി രൂപ ചെലവായതായാണ് സർക്കാർ പറയുന്നത്.
കൂടാതെ, Heavy equipment (JCB, Hitachi, Cranes) എന്നിവക്ക് ചിലവായത് 15 കോടിയുമാണ്. എന്നാൽ ഇതൊക്കെ അന്ന് നൽകിയ ഉടമകൾ തന്നെ സൗജന്യമായിട്ടാണ് നൽകിയതെന്ന് അറിയിച്ചിരുന്നു. എന്നിരിക്കെയാണ് സർക്കാർ ഈ കണക്ക് പറയുന്നത്. അതോടൊപ്പം ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി ചിലവ് 11 കോടിയുമാണ് എന്നാണ് പറയുന്നത്. എന്നാൽ അതും ജനങ്ങൾ ഒരു ലോഡ് വസ്ത്രങ്ങൾ ദുരിതബാധിതർക്കായി അയച്ചിരുന്നു. ഒടുവിൽ ഇനി ഒന്നും അയക്കേണ്ടതില്ല എന്ന് സർക്കാർ പറയുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നിട്ടാണ് ഈ കണക്ക് സർക്കാർ പറയുന്നത്.
എന്തായാലും കണക്ക് പുറത്തു വന്നതിനു പിന്നാലെ ഇനിയും മറക്കാതെ എല്ലാവരും ദുരിതാശ്വാസ നിധിയിൽ തന്നെ പണം നൽകണം കേട്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. വയനാട് ദുരന്തത്തിനായി സർക്കാർ ചെലവാക്കിയ തുക മൊത്തത്തിൽ പരിശോധിച്ചാൽ കൂടുതലും ദുരിതബാധിതരെക്കാൾ വോളണ്ടിയർമാർക്ക് വേണ്ടിയാണു കോടികൾ ബാലഗോപാൽ വാരിയെറിഞ്ഞിരിക്കുന്നത്. ഈ report ൽ നിന്ന് തന്നെ ഗവൺമെൻ്റ് ശവം വരെ തിന്ന് കാശാക്കുകയാണ് എന്ന് ബുദ്ധിയുള്ള മനുഷ്യസമൂഹത്തിന് മനസ്സിലാകുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.