ട്രംപിനെയും കമലയെയും വിമർശിച്ച് മാർപാപ്പ ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ‘ചെറിയ തിന്മ’യെ തിരഞ്ഞെടുക്കാൻ ആഹ്വാനം

കമല ഹാരിസും ഡൊണാൾഡ് ട്രംപും ജീവിതത്തിന്‌ എതിരാണെന്നും രണ്ട്‌ തിന്മകളിൽ ചെറുതിനെ തെരഞ്ഞെടുക്കുകയാകും ഉചിതമെന്നും മാർപാപ്പ വ്യക്തമാക്കി.

മാർപാപ്പ

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇരു സ്ഥാനാർഥികളെയും വിമർശിച്ച്‌ ഫ്രാൻസിസ്‌ മാർപാപ്പ. കമല ഹാരിസും ഡൊണാൾഡ് ട്രംപും ജീവിതത്തിന്‌ എതിരാണെന്നും രണ്ട്‌ തിന്മകളിൽ ചെറുതിനെ തെരഞ്ഞെടുക്കുകയാകും ഉചിതമെന്നും മാർപാപ്പ വ്യക്തമാക്കി. വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിച്ച്‌ വത്തിക്കാനിലേക്ക്‌ മടങ്ങവെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മാർപാപ്പ.

ഒരാൾ കുടിയേറ്റക്കാരെ കൈവിടുന്നു, മറ്റൊരാൾ കുഞ്ഞുങ്ങളെ കൊല്ലുന്നു. രണ്ടും ജീവിതത്തിന്‌ എതിരാണ്‌. ഇതിൽ ആര്‌ വേണമെന്ന്‌ ആലോചിച്ച്‌ തീരുമാനിക്കുക എന്നാണ് മാർപാപ്പ പറഞ്ഞത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തെയും ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമലയുടെ നിലപാടിനെയുമാണ്‌ മാർപാപ്പ എതിർത്തത്‌. ഗർഭഛിദ്രംവഴി ജീവനെ ഇല്ലാതാക്കുന്നതുപോലെതന്നെ പാപമാണ്‌ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതുമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments