മലപ്പുറം; പെരിന്തല്‍മണ്ണയില്‍ പനി ബാധിച്ച് മരിച്ച യുവാവിന്റെ സ്രവ പരിശോധനയില്‍ നിപ പോസിറ്റീവായതോടെ നിയന്ത്രണം മേഖലയില്‍ ശക്തമാക്കിയിരുന്നു. യുവാവിന്‍രെ മരണത്തിന് പിന്നാലെ ജില്ലയില്‍ പത്തു പേര്‍ക്ക് കൂടി നിപ ലക്ഷണം കണ്ടെത്തി. ഇവരുടെ സ്രവ സാംപിള്‍ ശേഖരിച്ചെന്നും കോഴിക്കോട് ലാബില്‍ പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നും റൂട്ട് മാപ്പ് പുറത്ത് വിട്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ബാംഗ്ലൂരുവില്‍ പഠിക്കുന്ന യുവാവ് വീട്ടിലെത്തിയ ശേഷമാണ് പനി ബാധിക്കുന്നത്. യുവാവ് വീട്ടിലെത്തിയ ശേഷം എവിടെയോക്കെ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം മലപ്പുറത്ത് നിയന്ത്രണം ശക്തമാക്കുകയും മാസ്‌ക് നിര്‍ബന്ധമാക്കുകയും കണ്ട്രോള്‍ റൂം തുറക്കുകയും ചെയ്തിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകലായി പ്രഖ്യാപിച്ച തിരുവാലി, മമ്പാട് തുടങ്ങിയ പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണമാണ് ഉള്ളത്.