മണിപ്പൂര്‍: മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു.ഇംഫാല്‍ ഈസ്റ്റ് , വെസ്റ്റ്, തൈബല്‍, ബിഷ്ണുപൂര്‍,കാകാചിംഗ് ജില്ലകളിലെ വിഎസ്എടി, വിവപിഎന്‍ സേവനങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്‍ര്‍നെറ്റ്, മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.
ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.സെപ്റ്റംബര്‍ പത്ത് മുതല്‍ 20 വരെ നീട്ടിയ സേവനങ്ങളാണ് ഇപ്പോള്‍ പുനസ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ക്രമ സമാധാന പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇത്തരം നിരോധാനാഞ്ജന പ്രഖ്യാപിച്ചത്.
ആദ്യം അഞ്ച് ദിവസത്തേയ്ക്കായിരുന്നു നിരോധനാഞ്ജന പ്രഖ്യാപിച്ചിരുന്നത്. പൊതു താല്‍പ്പര്യം മുന്‍ നിര്‍ത്തി പ്രതിരോധ നടപടിയെന്ന നിലയിലായിരുന്നു ഇന്റര്‍നെറ്റ്് നിരോധിക്കാന്‍ തീരുമാനിച്ചിരുന്നത്.