ആധാർ വിവരങ്ങളുടെ സൗജന്യ പുതുക്കൽ: 2024 ഡിസംബർ 14 വരെ അപ്‌ഡേറ്റ് ചെയ്യാം

2024 ഡിസംബർ 14 വരെ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ പുതുക്കാനുള്ള അവസരം ലഭ്യമാണ്

Adharcard Upation

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സെപ്തംബർ 14 ന് അവസാനിക്കുമെന്ന അറിയിപ്പില്‍ ആശങ്കപ്പെട്ടിരുന്നവർക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ആശ്വാസ പ്രഖ്യാപനം. പുതിയ തീരുമാനപ്രകാരം, 2024 ഡിസംബർ 14 വരെ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ പുതുക്കാനുള്ള അവസരം ലഭ്യമാണെന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) അറിയിച്ചിരിക്കുന്നത്.

ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖ ആയതിനാല്‍ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ഉടനെ പുതുക്കേണ്ടതാണെന്ന് യു ഐ ഡി എ ഐ ആവശ്യപ്പെട്ടിട്ടുണ്ട്. 10 വർഷം കഴിഞ്ഞിട്ടുള്ളവർക്കുൾപ്പെടെ എല്ലാ ആധാർ കാർഡ് ഉടമകൾക്കും 2024 ഡിസംബർ 14 വരെ പേര്, വിലാസം,ജനനതീയതി എന്നിവയും സൗജന്യമായി പുതുക്കാൻ സാധിക്കും.ഈ സേവനം എം ആധാർ പോർട്ടിലൂടെ മാത്രമാണ് ലഭ്യമാകുന്നത്.

പത്ത് വർഷം മുമ്പാണ് ആധാർ എടുത്തതെങ്കില്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡൻ്റിറ്റി പ്രൂഫ്, , അഡ്രസ് പ്രൂഫ് ഡോക്യുമെൻ്റുകള്‍ എന്നിവ നല്‍കേണ്ടതായി വരും. മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. പേര്, വിലാസം, ജനനതീയതി, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യു ഐ ഡി എ ഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. എന്നാല്‍ ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകേണ്ടിവരും.

എം ആധാർ പോർട്ടല്‍ വഴി എങ്ങനെ ആധാർ പുതുക്കാം

1: https://myaadhaar.uidai.gov.in/ ലിങ്ക് തുറക്കുക
2: നിങ്ങളുടെ ആധാർ നമ്ബറോ എൻറോള്‍മെൻ്റ് ഐഡിയോ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക, തുടർന്ന് ‘പേര്/ലിംഗം/ ജനനത്തീയതി, വിലാസം അപ്ഡേറ്റ്’ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.
3: തുടർന്ന് ‘ആധാർ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുക’ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.
4: ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘വിലാസം’ അല്ലെങ്കില്‍ ‘പേര്’ അല്ലെങ്കില്‍ ‘ലിംഗഭേദം’ ഇതാണോ വേണ്ടത് അത് തിരഞ്ഞെടുക്കുക, തുടർന്ന് ‘ആധാർ അപ്‌ഡേറ്റ് ചെയ്യാൻ തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
5: വിലാസം അപ്‌ഡേറ്റ് ചെയ്യുമ്ബോള്‍ അപ്‌ഡേറ്റ് ചെയ്ത വിലാസത്തിന്റെ തെളിവിനായി സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
6: സെപ്റ്റംബർ 14 വരെ പേയ്‌മെൻ്റൊന്നും ചെയ്യേണ്ട, എന്നാല്‍ അതിന് ശേഷം ഈ അപ്‌ഡേറ്റിനായി ഓണ്‍ലൈനായി പേയ്‌മെൻ്റ് നല്‍കണം.
7: അവസാനമായി ഒരു പുതിയ വെബ്‌പേജ് തുറക്കുകയും അതിന് ഒരു ‘സേവന അഭ്യർത്ഥന നമ്ബർ (SRN) ഉണ്ടായിരിക്കുകയും ചെയ്യും. ഭാവി റഫറൻസിനായി ഇത് സംരക്ഷിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments