News

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ ജമ്മുവിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മുകാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെ, സംസ്ഥാനത്തെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. പൂഞ്ച് ജില്ലയിലും കത്വാ ജില്ലയിലുമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നത്.

പൂഞ്ചിലെ പത്തനട്ടീർ മേഖലയിലാണ് ഇന്ന് രാവിലെയോടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൈന്യം പ്രദേശം മുഴുവൻ വളഞ്ഞിട്ടുണ്ടെന്നും, ഏറ്റുമുട്ടൽ തുടരുകയാണെന്നും അറിയുന്നു.

ലഷ്‌കർ ഇ തൊയ്‌ബയുമായി ബന്ധപ്പെട്ട മൂന്ന് ഭീകരരെയാണ് സൈന്യം വളഞ്ഞിട്ടുള്ളത്, ഇതിൽ ഒരാൾ സംഘടനയിലെ പ്രധാന കമാൻഡർമാരിൽ ഒരാളാണെന്നാണ് വിവരം.ജമ്മു കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി വർധിച്ചുവരികയാണ്. എന്നാൽ, സൈന്യം തീവ്രവാദികളെ ഫലപ്രദമായി നേരിടുന്നതിൽ തുടർച്ചയായി വിജയം നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *