തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക പി എസ് രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ദീപപ്രസാദ് ആണ് ഭര്‍ത്താവ്. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു.
രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുസ്മി പി എസ് സഹോദരിയും (പൂഞ്ഞാർ ) സനൂപ് സഹോദരി ഭര്‍ത്താവുമാണ്. ശവസംസ്കാരം തിങ്കളാഴ്ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ.