യുഎഇ പൊതുമാപ്പ്; നോർക്ക റൂട്‌സ് ഹെൽപ്‌ ഡെസ്‌ക്ക് ആരംഭിച്ചു

പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിൻ്റെ ഗുണഫലങ്ങൾ എത്തിക്കുന്നതിനാണ് ഹെൽപ് ഡെസ്ക്ക് രൂപീകരിച്ചിരിക്കുന്നത്.

Norka Roots

യുഎഇയിലെ പൊതുമാപ്പ് അപേക്ഷകൾ നൽകുന്നതിനായി നോർക്ക റൂട്‌സ് ഹെൽപ്പ്ഡസ്‌ക് പ്രവർത്തനം ആരംഭിച്ചു. സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ്ഡസ്‌ക് പ്രവർത്തന സജ്ജമാക്കിയത്.

പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിൻ്റെ ഗുണഫലങ്ങൾ എത്തിക്കുന്നതിനാണ് ഹെൽപ് ഡെസ്ക്ക് രൂപീകരിച്ചിരിക്കുന്നത്. സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനും കൂടിയാണ് ഹെൽപ് ഡെസ്ക്ക് രൂപീകരിച്ചിരിക്കുന്നത്.

നാട്ടിലേക്ക് തിരികെ മടങ്ങാൻ സഹായം ആവശ്യമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറുകളിലൊ ഇമെയിൽ മുഖേനെയോ ബന്ധപ്പെടാവുന്നതാണ്.

ദുബായ് : പ്രവീൺ കുമാർ : 971 50 351 6991
ദുബായ് : അഡ്വ. ഗിരിജ : 971 55 3963907
ദുബായ് : രാജൻ കെ : 971 55 7803261
അബുദാബി : ഉബൈദുള്ള : 971 50 5722959
റാസൽഖൈമ : ഷാജി കെ : 971 50 3730340
അൽ ഐൻ : റസൽ മുഹമ്മദ് : 971 50 4935402
ഫുജൈറ : ഉമ്മർ ചൊലക്കൽ : 971 56 2244522
ഷാർജ : ജിബീഷ് കെ ജെ : 971 50 4951089

ഇമെയിൽ ഐഡി : uaeamnesty@gmail.com

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments