
News
റഷ്യ 49 യുദ്ധത്തടവുകാരെ തിരിച്ചയച്ചെന്ന് സെലൻസ്കി
റഷ്യ യുക്രെനിയൻ തടവുകാരെ വിട്ടയച്ചു. 49 യുദ്ധത്തടവുകാരെ റഷ്യ തിരിച്ചയച്ചുവെന്ന് യുക്രൈൻ പ്രെസിഡൻറ്റ് വ്ലാദിമർ സെലൻസ്കി. അതേസമയം റഷ്യയുമായുള്ള കൈമാറ്റത്തിന്റെ ഭാഗമാണോ ഇതെന്ന് സെലെൻസ്കി വ്യക്തമാക്കിട്ടില്ല.
യുക്രൈനിൽ നിന്നുള്ള റഷ്യൻ യുദ്ധത്തടവുകാരെ തിരിച്ചയക്കാൻ അതിർത്തിക്കടുത്തുള്ള ബസിൽ കയറ്റുന്നത് മാധ്യമപ്രവർത്തകർ കണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
റഷ്യയിൽ നിന്ന് മടങ്ങിയെത്തിയവരിൽ പൊലീസിനും സൈനികർക്കുമൊപ്പം സാധാരണക്കാരും ഉണ്ടെന്ന് സെലൻസ്കി വ്യക്തമാക്കി.