‘അദ്ദേഹം ഞങ്ങള്‍ക്ക് നല്ല സുഹൃത്തിനെ പോലെയാണ്, ഞങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി, ഞങ്ങള്‍ നല്‍കിയ സമ്മാനങ്ങള്‍ അദ്ദേഹം സന്തോഷപൂര്‍വ്വം സ്വീകരിച്ചു,’ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെ പറ്റി പാരാലിമ്പ്ക്‌സ് ജേതാക്കള്‍

ഡല്‍ഹി; പാരീസ് പാരാലിമ്പ്ക്‌സില്‍ ഗംഭീര പ്രകടനം കാഴ്ച്ച വെച്ച് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച താരങ്ങള്‍ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. വ്യാഴാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസ് പാരാലിമ്പ്കിസിലെ ഇന്ത്യന്‍ സംഘവു മായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ,യുവജനകാര്യ, കായിക സഹമന്ത്രി രക്ഷ ഖഡ്‌സെ,പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ദേവേന്ദ്ര ജജാരിയ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തിരുന്നു.

പാരാലിമ്പ്കിസില്‍ ജൂഡോയില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരനായ ഇന്ത്യന്‍ ജൂഡോ താരം കപില്‍ പാര്‍മര്‍ യോഗത്തില്‍ പ്രദാനമന്ത്രിക്ക് ബ്ലാക്ക് ബെല്‍റ്റ് സമ്മാനമായി നല്‍കുകയും ചെയ്തു. കപിലിനൊപ്പം ജാവലിങ് ത്രോയില്‍ വെള്ളി മെഡല്‍ നേടിയ അജീത് സിംഗ് യാദവ്, പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനലില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ യോഗേഷ് കത്തൂ നിയ പുരുഷന്‍മാരുടെ ജാവലിന്‍ എഫ് 41 ഇനത്തില്‍ സ്വര്‍ണ്ണം നേടി നവദീപ് എന്നീ ജേതാക്കളും ഉണ്ടായിരുന്നു. ഏറെ നേരം പ്രധാനമന്ത്രി ഇവര്‍ക്കൊപ്പം ചെലവഴിക്കുകയും സ്‌നേഹ സംഭാഷണങ്ങളും വിജയാശംസകളും പ്രചോദനവും നല്‍കുകയും ചെയ്തുവെന്ന് ജേതാക്കള്‍ വ്യക്തമാക്കി. അദ്ദേഹം ഞങ്ങളോട് നല്ല ഒരു സുഹൃത്തിനെ പോലെയാണ് പെരുമാറിയത്. അദ്ദേഹവു മായി ചെലവഴിച്ച നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സന്തോഷവും പ്രചോദനവും നല്‍കി. ഞങ്ങള്‍ അദ്ദേഹത്തിന് ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചുവെന്നു കപില്‍ എന്‍ ഐയോട് വ്യക്തമാക്കി.

കപിലിനെ ഈ വിജയം വരിക്കാന്‍ പ്രാപ്തരാക്കിയ പരീശീലകരായ മുനവര്‍ അന്‍സാറിനെയും മോദി പ്രത്യേകം അഭിനന്ദിച്ചു. പാരാലിമ്പ്കിസില്‍ ജൂഡോയില്‍ ഇതുവരെ ഇന്ത്യയ്ക്ക് മെഡല്‍ ലഭിച്ചിരുന്നില്ല. ആ ചരിത്രമാണ് ഇപ്പോള്‍ തിരുത്തി കുറിച്ചത്. ഇത് വലിയ അഭിമാനം നല്‍കുന്നുവെന്ന മോദി വ്യക്തമാക്കി. തനിക്കായി പ്രദാനമന്ത്രി ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കിയിരുന്നു. മോദിയു മായിട്ടുള്ള കൂടിക്കാഴ്ച്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നു. ജനങ്ങള്‍ക്ക് അദ്ദേഹം പ്രധാനമന്ത്രിയാണെങ്കില്‍ എനിക്ക് അദ്ദേഹ വുമായിട്ടുള്ള ബന്ധം പ്രിയപ്പെട്ട സുഹൃത്തിനോടെന്നപോലെ ആയിരുന്നു.

അദ്ദേഹം എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് നല്‍കിയെന്ന് യോഗേഷ് വെളിപ്പെടുത്തി. താന്‍ അദ്ദേഹത്തിന തൊപ്പി സമ്മാനിച്ചു വെന്നും അദ്ദേഹം ഭാവിയില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വയ്ക്കാന്‍ പറഞ്ഞുവെന്ന് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നവദീപ് വ്യക്ത മാക്കി. പാരലിമ്പിക്‌സ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാക വാഹകനായി തെരഞ്ഞെടുത്തത് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ആദ്യമായി സ്വര്‍ണ്ണം നേടിക്കൊടുത്ത ഹര്‍വീന്ദറിനെ ആയിരുന്നു. ആയിരുന്നു. അത് തനിക്ക് ഏറ്റവും വലിയ സന്തോഷവും അഭിമാനവും നല്‍കിയെന്നും ഹര്‍വീന്ദര്‍ സിംഗ് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments