ബെവ്കോയിൽ 9 മണി കഴിഞ്ഞും പൊലീസിന് മാത്രമായി മദ്യവില്പന; ദൃശ്യം ചിത്രീകരിച്ചയാളെ മർദ്ദിച്ചു

മദ്യവിൽപ്പനയുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരനെ പൊലീസുകാർ മർദ്ദിച്ചതായും പരാതി ഉയർന്നു.

Edappal Bevco

മലപ്പുറം : ബെവ്കോ ഔട്ട്ലെറ്റിൽ അനുവദിച്ച സമയത്തിനു ശേഷവും പൊലീസുകാർക്ക് മാത്രമായി മദ്യവിൽപ്പന. മലപ്പുറം എടപ്പാൾ കണ്ടനകം ഔട്ട്ലെറ്റിലാണ് സംഭവം. മദ്യവിൽപ്പനയുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരനെ പൊലീസുകാർ മർദ്ദിച്ചതായും പരാതി ഉയർന്നു. കണ്ടനകം ബെവ്കോ ഔട്ട്ലെറ്റിന്‍റെ സമീപത്ത് താമസിക്കുന്ന സുനീഷ് കുമാറിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 നാണ് സംഭവമുണ്ടായത്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

കടയിൽ സാധനം വാങ്ങാൻ വരുന്നതിനിടയിലാണ് ഷട്ടറിട്ടിരിക്കുന്ന ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് രണ്ടുപേർ മദ്യം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് പറയുന്നു സുധീഷ് കുമാർ. സമയം കഴിഞ്ഞതിന് ശേഷമുള്ള മദ്യവിൽപ്പന മൊബൈൽ ഫോണിൽ പകർത്തി. മദ്യം വാങ്ങാനെത്തിയ രണ്ടുപേർ അവർ പൊലീസുകാരാണന്ന് പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നും സുധീർ പറയുന്നു.

പരിക്കേറ്റ സുനീഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 9 മണി വരെയാണ് ബെവ്കോയിലെ മദ്യവില്പനയ്ക്കായി സമയം അനുവദിച്ചിരിക്കുന്നത്. ഇത് മറികടന്ന് പലപ്പോഴും ഈ ബെവ്കോയിൽ രാത്രി ഏറെ വൈകിയും മദ്യ വിൽപ്പന നടത്താറുണ്ടെന്ന് നേരത്തെ തന്നെ പരാതിയുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments