ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്‌ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി. ശബരിമല ഭക്തരുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്ന സ്വപ്‌ന പദ്ധതിയായ ഈ ബ്രോഡ്‌ഗേജ് ഇരട്ടപ്പാത പദ്ധതി അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ശബരിമല തീർഥാടനകാലത്ത് മാത്രം തുറക്കുന്നതിനായി ഇരട്ടലൈനോടുകൂടി നിര്‍മ്മിക്കുന്ന ഈ പാത, 60 കിലോമീറ്ററാണ് ദൂരം. ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സമയം 45 മിനിറ്റായി ചുരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 6450 കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവ്. പാതയുടെ ആകെ ദൂരം 59.23 കിലോമീറ്ററായിരിക്കും, കൂടാതെ ട്രാക്കിന്റെ പരമാവധി വേഗത 200 കിലോമീറ്ററുമാകും.
പദ്ധതിയുടെ ഭാഗമായി ആലപ്പുഴയില്‍ 23.03 ഹെക്ടര്‍ ഭൂമി റെയില്‍വേ ഏറ്റെടുത്തുകഴിഞ്ഞു. പുതിയ പാതയുടെ റൂട്ടില്‍ ചെങ്ങന്നൂര്‍, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിവയാണ് നിശ്ചയിച്ചിരിക്കുന്ന അഞ്ച് പ്രധാന സ്റ്റേഷനുകള്‍.
വന്ദേഭാരത് ട്രെയിനുകള്‍ ഈ പാതയിലൂടെയുള്ള സര്‍വീസിന് ഓടിക്കും, തുടർച്ചയായ സര്‍വീസുകളുണ്ടാകും.