മെഡിസെപ്പിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഉൾപ്പെടുത്തണം! ആവശ്യവുമായി ജീവനക്കാർ

പ്രീമിയം കൂട്ടി പദ്ധതി ആകർഷകമാക്കാനുള്ള നീക്കവും ധനവകുപ്പ് ആലോചിക്കുന്നുണ്ട്

Medisep scheme

മെഡിസെപ്പ് പദ്ധതി ആകർഷകമാക്കാനുള്ള നീക്കങ്ങൾ ആലോചിച്ച് ധനവകുപ്പ്. പദ്ധതിയെ പറ്റി നിരവധി ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ധനവകുപ്പിൻ്റെ നടപടി.

കഴിഞ്ഞ ദിവസം സർവീസ് സംഘടനകളുടെ യോഗം ധനമന്ത്രി കെ.എൻ ബാലഗോപാൽ വിളിച്ചിരുന്നു. പദ്ധതിയിൽ സർക്കാർ വിഹിതം എന്ന ആവശ്യം കൈയ്യോടെ ബാലഗോപാൽ നിരസിച്ചിരുന്നു. എന്നാൽ, സ്വകാര്യ മേഖലയിലെ പ്രധാന ആശുപത്രികളെ മെഡിസെപ്പിൽ കൊണ്ട് വരണമെന്ന പൊതു വികാരം ധനമന്ത്രി മനസിലാക്കിയിട്ടുണ്ട്.

അതിനനുസരിച്ചുള്ള പ്രൊപ്പസൽ ആകും ധനവകുപ്പ് തയ്യാറാക്കുക. പ്രീമിയം കൂട്ടി പദ്ധതി ആകർഷകമാക്കാനുള്ള നീക്കവും ധനവകുപ്പ് ആലോചിക്കുന്നുണ്ട്. നിലവിൽ പ്രീമിയം 500 രൂപയാണ്.

മെഡിസെപ്പ് പദ്ധതി ആകർഷകമാക്കണമെങ്കിൽ ജനപ്രതിനിധികളെയും മെഡിസെപ്പിൻ്റെ പരിധിയിൽ കൊണ്ട് വരണമെന്ന ആവശ്യം ജീവനക്കാരിൽ നിന്ന് ഉയരുന്നു. മുഖ്യമന്ത്രി , മന്ത്രിമാർ , എം എൽ എ മാർ , മുൻ എം എൽ എമാർ എന്നിവരെയും മെഡിസെപ്പിൽ ഉൾപ്പെടുത്തണം എന്ന ആവശ്യമാണ് ഉയരുന്നത്.

ഇതിന് ചട്ടം ഭേദഗതി ചെയ്യേണ്ടി വരും. മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും മുൻ ജനപ്രതിനിധികൾക്കും ഏത് ആശുപത്രിയിലും ചികിൽസ തേടാം എന്നാണ് വ്യവസ്ഥ. എത്ര തുക വേണമെങ്കിലും ചികിൽസക്ക് ലഭിക്കും. തുക കിട്ടാൻ കാത്തിരിക്കേണ്ടിയും വരില്ല.

കോടി കണക്കിന് രൂപയാണ് ഒരു വർഷം ഇവരുടെ ചികിൽസക്കായി ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയും ജനപ്രതിനിധികളും മെഡിസെപ്പ് പദ്ധതിയിൽ വന്നാൽ പദ്ധതി സ്വാഭാവികമായി ആകർഷമാകും എന്ന കണക്കുകൂട്ടലാണ് ജീവനക്കാർക്ക് ഉള്ളത്.

5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Joy
Joy
1 month ago

സ്റ്റാർ ഹോട്ടലിൽ പാസ്സുള്ളവർ തട്ടുകടയിൽ മെമ്പർഷിപ് എടുക്കുമോ?