NationalNews

അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി ; മണിക്കൂറുകൾക്കകം യുവാവിനെ തൂക്കിയെടുത്തകത്തിട്ട് യു പി പോലീസ്

ലക്നൗ : അയോധ്യ രാമക്ഷേത്രത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബിഹാറിലെ ഭഗൽപൂർ സ്വദേശി മുഹമ്മദ് മഖ്‌സൂദ് അൻസാരിയെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്.

ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇൻസ്‌പെക്ടർ രജനീഷ് കുമാർ പാണ്ഡെയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബരാരി ബാഡി ഖഞ്ജർപൂരിലുള്ള മസ്ജിദ് ഗലിയിൽ നിന്നാണ് മുഹമ്മദ് മഖ്‌സൂദ് അൻസാരിയെ അറസ്റ്റ് ചെയ്തത്. പ്രത്യേക സംഘത്തോടൊപ്പം യുപിയിൽ നിന്നുള്ള എസ്ടിഎഫ് സംഘവും എത്തിയിരുന്നു.

ഇയാളിൽ നിന്ന് 4 മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. അയോധ്യ ക്ഷേത്രത്തിൽ സ്‌ഫോടനം നടത്തുമെന്ന് കാട്ടി ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. മഖ്‌സൂദിന് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുമായും ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *