CinemaNews

ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡത്തിന്റെ കളക്ഷനില്‍ ട്വിസ്റ്റ് ; രണ്ടാം ദിവസം നേടിയത് റിലീസിനേക്കാൾ തുക

ആസിഫ് അലി നായകനായ ഓണചിത്രം കിഷ്‍കിന്ധാ കാണ്ഡത്തിന്റെ കളക്ഷനില്‍ ട്വിസ്റ്റ്. നാല്‍പ്പത്തിയഞ്ച് ലക്ഷം മാത്രമാണ് റിലീസിന്റെ അന്ന് ചിത്രം നേടിയതെങ്കിൽ രണ്ടാം ദിവസം നേടിയിരിക്കുന്നത് 66 ലക്ഷമാണ്. ആകെ 1.23 കോടി ആഗോളതലത്തില്‍ സിനിമ നേടിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. അതായത് വമ്പൻ ഹിറ്റിലേക്ക് ആസിഫിന്റെ ചിത്രം കുതിക്കുന്നുവെന്ന് സാരം.

അതേസമയം, വൻ ക്രൗഡ് പുള്ളറായ ഒരു താരമല്ല ആസിഫ് അലി. പക്ഷേ ആസിഫ് അലി നായകനായ ചിത്രങ്ങളെല്ലാം പല വിധം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തില്‍ ചേര്‍ത്തുവയ്‍ക്കാവുന്ന ഒരു പുതിയ ചിത്രമാണ് കിഷ്‍കിന്ധാ കാണ്ഡവും.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫിനൊപ്പം വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്.

Leave a Reply

Your email address will not be published. Required fields are marked *